Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊതുസ്ഥാപനങ്ങളുടെ...

പൊതുസ്ഥാപനങ്ങളുടെ വസ്തു വകകളിലോ കെട്ടിടങ്ങളിലോ പരസ്യം പാടില്ല

text_fields
bookmark_border
-B1. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേർക്കണം.-B -B2. നിയമ വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.-B -B3. മറ്റൊരു രാഷ്​ട്രീയ കക്ഷിയോ സ്ഥാനാർഥിയോ നിയമാനുസൃതം സ്ഥാപിച്ച പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറക്കുകയോ ചെയ്യുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പരസ്യം ചെയ്യരുത്​. 4. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകർത്തീപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപാതകദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതുമായ പരസ്യം പാടില്ല. -B5.-B വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും തടസ്സമുണ്ടാകുന്നരീതിയിൽ പരസ്യം പാടില്ല. 6.നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകൾക്ക് കുറുകെ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലും വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലും പരസ്യം പാടില്ല. -B7. -Bപൊതുജനങ്ങളുടെയോ മറ്റുവാഹനങ്ങളുടെയോ സുരക്ഷക്ക്​ ഭീഷണിയുണ്ടാകുന്ന വിധത്തിൽ പരസ്യം വാഹനങ്ങളിൽ സ്ഥാപിക്കാൻ പാടില്ല. -B8-B. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക് പോസ്​റ്റുകളിലോ മൊബൈൽ ടവറുകളിലോ ടെലിഫോൺ പോസ്​റ്റുകളിലോ പരസ്യം പാടില്ല. 9. പരസ്യത്തിനായി മണ്ണിൽ അലിഞ്ഞുചേരുന്നതും പുനഃചംക്രമണം ചെയ്യാൻ കഴിയുന്നതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. 1-B0. -Bപ്ലാസ്​റ്റിക് പേപ്പറുകൾ, പ്ലാസ്​റ്റിക് നൂലുകൾ, പ്ലാസ്​റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കരുത്​. 11. പ്ലാസ്​റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ ഉപയോഗിക്കുവാൻ പാടില്ല. 12. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും കോട്ടൺ തുണി, പേപ്പർ, പോളിഎത്തിലീൻ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹാർദ വസ്തുക്കളും പുനചംക്രമണം ചെയ്യുവാൻ കഴിയുന്ന മറ്റു വസ്തുക്കളും ഉപയോഗിക്കണം. 13. -Bവോട-B​ട്ടെടുപ്പിനുശേഷം പോളിങ് സ്‌റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനും അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. 14. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണലിനുശേഷം അവശേഷിക്കുന്ന പേപ്പറുകളും മറ്റു പാഴ്വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, മുനിസിപ്പൽ സെക്രട്ടറിമാർ, മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. 15. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ പഴയതും ഉപയോഗ ശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കൾ നിക്ഷേപിക്കുന്നതിന് ക്യാരി ബാഗുകൾ ലഭ്യമാക്കാൻ സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. 16.-B മേ-Bൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ ഉപയോഗിച്ച ബയോ മെഡിക്കൽ വേസ്​റ്റുകളിൽ മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കാൻ യഥാക്രമം മഞ്ഞ, ചുവപ്പ്, നിറങ്ങളിൽ രണ്ടു ക്യാരി ബാഗുകൾ സെക്രട്ടറിമാർ ലഭ്യമാക്കുകയും ശാസ്ത്രീയ രീതിയിൽ സംസ്‌കരിക്കാൻ നടപടി സ്വീകരിക്കേണ്ടതുമാണ്. -B 17-B.വോ​ട്ടെടുപ്പ് അവസാനിച്ചാൽ സ്ഥാനാർഥികളും കക്ഷികളും പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനഃചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയോ ചെയ്യണം. ഇപ്രകാരം നീക്കം ചെയ്യുന്നില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി പ്രസ്തുത പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുനഃചംക്രമണം നടത്തുന്നതിന് ഏജൻസികൾക്ക് കൈമാറുന്നതിനോ നടപടികൾ സ്വീകരിക്കേണ്ടതും ഇതി​ൻെറ ചെലവ് സ്ഥാനാർഥിയിൽ നിന്നും ഈടാക്കുകയും ചെയ്യണം. 18. പോളിങ് സ്‌റ്റേഷൻ, വിതരണ സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നീവയ്ക്കായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവത്​കരണത്തിനായി കമീഷ​ൻെറ നിദേശാനുസരണം പതിക്കുന്ന പോസ്​റ്ററുകളും ബോർഡുകളും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നടപടി സ്വീകരിക്ക-Bണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story