Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് നേതൃയോഗം...

കോൺഗ്രസ് നേതൃയോഗം മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജില്ല കോൺഗ്രസ് നേതൃയോഗം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനപരമായ റിപ്പോർട്ടിങ്‌ മാത്രമായിരുന്നു അജണ്ടയിൽ ഉണ്ടായിരുന്നത്. ജില്ലയിലെ കെ.പി.സി.സി- ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് -മണ്ഡലം പ്രസിഡൻറുമാർ എന്നിവർ രാവിലെയും ഉച്ചക്കുശേഷവുമായി നടന്ന യോഗത്തിൽ പങ്കെടുത്തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. കെ.പി. അനിൽകുമാർ, പാലോട് രവി, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എ.എ. ഷുക്കൂർ, ഡി. സുഗതൻ, എം. മുരളി, ബി. ബാബുപ്രസാദ്‌, കോശി എം. കോശി, ജോൺസൺ എബ്രഹാം, സി.കെ. ഷാജിമോഹൻ, സി.ആർ. ജയപ്രകാശ്, കെ.പി. ശ്രീകുമാർ, ബി. ബൈജു, ഇ. സമീർ, എബി കുര്യാക്കോസ്, എം.ജെ. ജോബ്, എസ്. ശരത്, കറ്റാനം ഷാജി, എൻ. രവി, ജ്യോതി വിജയകുമാർ, മോളി ജേക്കബ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, കെ.എൻ. വിശ്വനാഥൻ, എം.എം. ബഷീർ, കെ.ആർ. മുരളീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story