Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിളവ് കുറഞ്ഞതിൽ...

വിളവ് കുറഞ്ഞതിൽ നെൽകർഷകർക്ക്​ നിരാശ

text_fields
bookmark_border
കുട്ടനാട്: ജില്ലയിലെ രണ്ടാംകൃഷിയുടെ വിളവെടുപ്പിൽ നെല്‍കര്‍ഷകർ നിരാശ. മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി വിളവുപോലും പലര്‍ക്കും ലഭിച്ചില്ല. ഏക്കറിന് 35 ക്വിൻറല്‍ നെല്ലുവരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ 10 ക്വിൻറലാണ്​ കിട്ടിയത്. കൈനകരി, നെടുമുടി, പുന്നപ്ര പഞ്ചായത്തുകളിലായി കിടക്കുന്ന പഴയകരി, വള്ളവന്‍കാട്, പണ്ഡാരക്കുളം കായല്‍, കുറവപ്പാടം എന്നീ പാടശേഖരങ്ങളിലെ കൊയ്ത്ത് പൂര്‍ത്തിയായി. ജില്ലയില്‍ 50 ശതമാനത്തില്‍ താഴെയാണ് വിളവെടുപ്പ് ബാക്കിയുള്ളത്​. പുഞ്ചകൃഷിയെ അപേക്ഷിച്ച് നല്ല മഴ ലഭിക്കുന്നതിനാല്‍ ചെലവ് കുറവും നല്ല വിളവും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത്തവണ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കീടനാശിനി തളിക്കേണ്ടിവന്നതും കളയും ചെലവ് വര്‍ധിപ്പിച്ചു. കൃഷി മോശമായി നെല്‍ച്ചെടികള്‍ വീണുപോയതോ​െട ഒരു ഏക്കര്‍ കൊയ്യാന്‍ ഒരുമണിക്കൂര്‍ (2200 രൂപ) വേണ്ട സ്ഥാനത്ത് രണ്ടു മണിക്കൂര്‍വരെ വേണ്ടിവന്നതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. രോഗം ബാധിച്ച് നെല്ലിന് ദൃഢതയില്ലാത്ത ഒരു ക്വിൻറല്‍ നെല്ലിന് 2.5 കിലോവരെ തൂക്കം സംഭരണത്തില്‍ കിഴിവ് നല്‍കേണ്ടി വന്നു. apl NELLU LORRY കുറവപ്പാടം പാടശേഖരത്തുനിന്ന് സംഭരിച്ച നെല്ല് വള്ളത്തിലെത്തിച്ച് പള്ളത്തുരുത്തി കടവില്‍നിന്ന് ലോറിയില്‍ കയറ്റുന്നു
Show Full Article
TAGS:
Next Story