Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആൾക്കൂട്ടത്തിന്​...

ആൾക്കൂട്ടത്തിന്​ നിയ​​ന്ത്രണം; മാർഗനിർദേശം പുറത്തിറങ്ങി

text_fields
bookmark_border
ആലപ്പുഴ: കോവിഡുകാലത്തെ തെരഞ്ഞെടുപ്പിൽ കടുത്ത നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് പ്രവർത്തന മാർഗനിർദേശം പുറത്തിറങ്ങി. പ്രചാരണപ്രവർത്തനങ്ങൾക്ക്​ കർശന ഉപാധികളാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ മുന്നോട്ടുവെക്കുന്നത്​. പത്രിക സമർപ്പിക്കുന്നത്​ മുതൽ പ്രചാരണംവരെയുള്ള പ്രവർത്തനങ്ങൾക്ക്​ കൃത്യമായ നിരീക്ഷണമുണ്ടാകും. സ്ഥാനാർഥി ഉൾപ്പെടെ പത്രികാസമർപ്പണത്തിന്​ മൂന്നുപേർ മാത്രമേ വരണാധികാരിയുടെ മുന്നിലെത്താവ​ൂ. തെരഞ്ഞെടുപ്പ് ഏജൻറ്, നിർദേശകൻ എന്നിവക്ക്​ പുറമേ ആവശ്യമെങ്കിൽ മറ്റൊരാൾക്കും​ പ്രവേശനം അനുവദിക്കും. പത്രികാസമർപ്പണത്തിന്​ എത്തു​േമ്പാൾ സ്ഥാനാർഥിക്കൊപ്പം മൂന്ന്​ അകമ്പടി വാഹനങ്ങൾ മാത്രമേ പാടുള്ളൂ. അതും വരണാധികാരിയുടെ ഓഫിസിന്​ 100 മീറ്റർ അകലെ നിർത്തണം. പ്രചാരണത്തിന് ഇരുചക്രവാഹനങ്ങളടക്കം എത്രവേണമെങ്കിലും ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാൽ, കോവിഡ്​ മാനദണ്ഡം പാലിച്ച്​ ഉപയോഗിക്കുന്നതിന്​ അനുമതി വാങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ ഗ്രൗണ്ടും പ്രചാരണപരിപാടിക്ക് ഉപയോഗിക്കാൻ പാടില്ല. പ്രധാന നിർദേശങ്ങൾ *സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ചുവരെഴുത്ത്​ അടക്കമുള്ളതിന്​ ഉടമയുടെ രേഖാമൂലം അനുമതി വേണം *പൊതുസ്ഥലത്ത് പരസ്യങ്ങളും പ്രചാര​േണാപാധികളും സ്ഥാപിക്കാം. എല്ലാവർക്കും തുല്യ അവകാശം നൽകണം *ദൈവങ്ങളുടെയും ആരാധനാമൂർത്തികളുടെയും ചിത്രം ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല *പ്ലാസ്​റ്റിക്, ഫ്ലക്​സ് എന്നിവക്ക്​ നി​േരാധനം *ചിഹ്നവും ചിത്രവുമുള്ള മാസ്ക്, തൊപ്പി എന്നിവ ഉപയോഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും * ഉച്ചഭാഷിണിക്ക്് പൊലീസി​ൻെറ മുൻകൂർ അനുമതിവേണം (രാത്രി 10 മുതൽ രാവിലെ ആറുവരെ പാടില്ല​) * വോട്ടർമാർക്ക് ചിഹ്നമില്ലാത്ത സ്ലിപ് നൽകാം * അപകീർത്തികരമായ സന്ദേശം സോഷ്യൽ മീഡിയ, എസ്​.എം.എസ്​ വഴി അയക്കുന്നത്​ കുറ്റകരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story