Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരമ്പരാഗത ചടങ്ങിൽ...

പരമ്പരാഗത ചടങ്ങിൽ മണ്ണാറശാല ആയില്യം

text_fields
bookmark_border
ആലപ്പുഴ: കോവിഡ്​ പശ്ചാത്തലത്തിൽ മണ്ണാറശാല ശ്രീനാഗരാജ​ക്ഷേത്രത്തിലെ ആയില്യം പരമ്പരാഗത ചടങ്ങ്​ മാത്രമായി നടത്തി. മുഖ്യകാർണവർ എ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവാഭരണം ചാർത്തി പൂജകൾ നടത്തി. മഹാദീപക്കാഴ്​ച, കലാപരിപാടികൾ എന്നിവയും ഒഴിവാക്കി. ഭക്തർക്ക്​ പ്രവേശനമുണ്ടായിരുന്നില്ല. ഉത്സവത്തിനു ​​െകാടിയേറി കളർകോട്: കളർകോട് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ​​െകാടിയേറി. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷവും കലാപരിപാടികളും ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്​. സർപ്പപുനഃപ്രതിഷ്ഠ വാർഷികത്തി​ൻെറ ഭാഗമായി വിശേഷാൽ തളിച്ചുകൊട നടന്നു. 14-ന് പള്ളിവേട്ട, 15-ന് ആറാട്ട് എന്നിവയോടെ ഉത്സവം കൊടിയിറങ്ങും. ദീപാരാധന, പ്രദോഷം, ഉത്സവബലി, അകത്താറാട്ട് എന്നിവ നടക്കുമ്പോൾ നാലമ്പലത്തിൽ പ്രവേശനമുണ്ടാകില്ല. കൊടിയിറക്ക് കഴിഞ്ഞ് ആറാട്ടുകടവിൽ രാത്രി ഒമ്പതിന്​ മുമ്പ്​ ചടങ്ങുകൾ പൂർത്തിയാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story