Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചരിത്ര അടയാളമായിരുന്ന...

ചരിത്ര അടയാളമായിരുന്ന പൊലീസ് സ്​റ്റേഷൻ കെട്ടിടം വിസ്മൃതിയിലേക്ക്

text_fields
bookmark_border
ലേല നടപടി പൂർത്തിയായി ചാരുംമൂട്: രാജഭരണത്തി​ൻെറ ഓർമയുണർത്തി ചരിത്രത്തി​ൻെറ അടയാളമായിരുന്ന പൊലീസ്​ സ്​റ്റേഷൻ കെട്ടിടം വിസ്മൃതിയിലേക്ക്. നൂറനാട്ടെ ആദ്യകാല പൊലീസ് സ്​റ്റേഷനാണ് പൊളിച്ചുനീക്കുന്നത്. കാലപ്പഴക്കത്താൽ നിലംപൊത്താറായ കെട്ടിടം പൊളിച്ചുമാറ്റാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പി​ൻെറ മാവേലിക്കര ഓഫിസിൽ ലേല നടപടി പൂർത്തിയാക്കിയതോടെ ദിവസങ്ങൾക്കം പൊളിക്കും. തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ച നിരവധി കെട്ടിടങ്ങൾ ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലുണ്ടായിരുന്നു. ഇതിലൊരു കെട്ടിടത്തിലാണ് വർഷങ്ങൾക്കുമുമ്പ് നൂറനാട് പൊലീസ് സ്​റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പന്തളം പൊലീസ് സ്​റ്റേഷ​ൻെറ ഔട്ട്​ലെറ്റ് കേന്ദ്രമായിട്ടായിരുന്നു തുടക്കം. രാജകീയ മുദ്ര കൊത്തിവച്ച മനോഹര കെട്ടിടത്തി​ൻെറ പ്രധാന വാതിലൂടെ കയറിയാൽ സബ് ഇൻസ്പെക്ടറുടെ മേശയും അതിനോടുചേർന്ന് ഡ്യൂട്ടി ഓഫിസറുടെ ഇരിപ്പിടവും കാണാം. അന്ന് ഇടിമുറി എന്നറിയപ്പെടുന്ന ഇന്നത്തെ ലോക്കപ്പുമുണ്ട്​. ആകെ മൂന്നു പൊലീസുകാരും സബ് ഇൻസ്പെക്ടറുമാണുണ്ടായിരുന്നത്​. പുതിയ സ്​റ്റേഷൻ കെട്ടിടവും ഉദ്യോഗസ്ഥരും വന്നതോടെ പഴയ കെട്ടിടം ഉപേക്ഷിച്ചു. രാജഭരണത്തി​ൻെറ ഓർമ നിലനിർത്താൻ കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, കെട്ടിടം പഴയപടി നിലനിർത്താൻ പുതിയ കെട്ടിടം നിർമിക്കുന്നതി​െനക്കാൾ കൂടുതൽ തുക ചെലവാകുമെന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് കൗൺസലിങ് സൻെററായി പ്രവർത്തിച്ചു. സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്ക്, വനിത ഹെൽപ്​ ഡെസ്ക് എന്നിവ തുടങ്ങിയെങ്കിലും അതിനും പൂട്ടുവീണു. തുടർന്ന് പഴയ ഫയലുകളും തൊണ്ടിസാധനങ്ങളും സൂക്ഷിക്കാനുള്ള ഇടമായി മാറി. കെ.പി റോഡിനോടുചേർന്ന്​ സ്ഥിതി ചെയ്യുന്ന ഈ പഴയ പൊലീസ് സ്​റ്റേഷനുമുന്നിൽ റാന്തൽ വിളക്കുമരവും ചുമടുതാങ്ങിയും ഉണ്ടായിരുന്നു. റോഡ് വികസനത്തിന്​ വഴിവിളക്കും ചുമടുതാങ്ങിയും നീക്കിയിരുന്നു. apl OLD POLICE STATION ചരിത്രത്താളുകളിലേക്ക് മറയുന്ന നൂറനാട്ടെ പഴയ പൊലീസ് സ്​റ്റേഷൻ കെട്ടിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story