Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൈമാസ്​റ്റ്​ വിളക്കുകൾ...

ഹൈമാസ്​റ്റ്​ വിളക്കുകൾ കണ്ണടച്ചു: തുറവൂർ കവല അപകടക്കവലയാകുന്നു

text_fields
bookmark_border
തുറവൂർ: ഹൈമാസ്​റ്റ്​ വിളക്കുകൾ തെളിയാത്തത് തുറവൂർ കവലയെ ഇരുട്ടിലാക്കുന്നു. പലതവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്തി വിളക്കുകൾ തെളിക്കാൻ അധികൃതർ തയാറാകുന്നില്ല. ദിവസങ്ങൾക്കുള്ളിൽ നിരവധി അപകടങ്ങളാണ് കവലക്ക്​ സമീപം നടന്നത്. കഴിഞ്ഞ ദിവസം ഗായകൻ വിജയ് യേശുദാസി​ൻെറ കാർ അപകടത്തിൽപെട്ടത് ഇവിടെയാണ്. അതിനുശേഷം തൊട്ടടുത്ത ദിവസം ലോറി മറിഞ്ഞു. വർഷങ്ങൾക്കുമുമ്പ് കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇവിടെ ഹൈമാസ്​റ്റ്​ വിളക്കുകൾ സ്ഥാപിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന തുറവൂർ, കുത്തിയതോട്‌ പഞ്ചായത്തുകൾക്കാണ് ലൈറ്റുകളുടെ നിർവഹണച്ചുമതല. കെ.സി. വേണുഗോപാൽ എം.പിയായിരുന്ന കാലത്ത് സ്ഥാപിച്ച ലൈറ്റുകൾ ആയതിനാലാണ് ഇവ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ തയാറാകാത്തതെന്നാണ് ആക്ഷേപം. നഗരസഭ ഓഫിസിലും സ്വകാര്യ ബസ് സ്​റ്റാൻഡ്​​ പരിസരത്തും നിരീക്ഷണ കാമറ ചെങ്ങന്നൂര്‍: നഗരസഭ ഓഫിസിലും സ്വകാര്യ ബസ് സ്​റ്റാൻഡ്​​ പരിസരത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അറിയിച്ചു. ശബരിമല ഫണ്ടില്‍നിന്ന്​ 3.20 ലക്ഷം രൂപ വിനിയോഗിച്ച് സ്വകാര്യ ബസ് സ്​റ്റാൻഡി​ൻെറ അകത്തും പുറത്തുമായി എട്ട് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. നഗരസഭയുടെ ക്രിസ്ത്യന്‍ കോളജിലെ ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററി​ൻെറ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ അവിടേക്ക്​ ഒമാന്‍ ലയണ്‍സ് ക്ലബ്​ സ്‌പോണ്‍സര്‍ ചെയ്ത 11 നിരീക്ഷണ കാമറകള്‍ നഗരസഭ ഓഫിസിനുള്ളില്‍ സ്ഥാപിക്കും. ഒരാഴ്ചക്കുള്ളില്‍ കാമറകള്‍ പൂർണമായും സ്ഥാപിക്കാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story