Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാന്നാർ ബ്ലോക്ക്...

മാന്നാർ ബ്ലോക്ക് ഡിവിഷൻ: യു.ഡി.എഫിൽ കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കം

text_fields
bookmark_border
ചെങ്ങന്നൂർ: ഏഴ്​ വാർഡ്​ ഉൾപ്പെട്ട മാന്നാർ ബ്ലോക്ക് ഡിവിഷനുവേണ്ടി കേരള കോൺഗ്രസ്-ജോസഫും കോൺഗ്രസും തമ്മി​െല തർക്കം മുറുകിയിരിക്കെ അവകാശവാദവുമായി ലീഗും രംഗത്ത്​. ജോസഫ് പക്ഷം ജില്ല വൈസ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി ചെയർമാനുമായ ചാക്കോ കൈയത്രക്ക്​ മത്സരിക്കുന്നതിനായാണ്​ സീറ്റ്​ ചോദിക്കുന്നത്. എന്നാൽ, പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് ജോസ് വിഭാഗത്തിനോടൊപ്പമാണ് അണികൾ. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ജോസഫിനൊപ്പമുള്ളതെന്ന്​ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. വനിതസംവരണമായ പാവുക്കര മൂന്നാം വാർഡ് മാത്രമേ പ്രാദേശികമായി കൊടുക്കാൻ തയാറുള്ളു. 2010ൽ മാണിയും ജോസഫും ഒന്നിച്ചുനിന്ന സമയത്തുപോലും ചാക്കോ മാവേലിക്കര ബ്ലോക്കിലേക്ക് മത്സരിച്ച്​ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വനിത സംവരണമായപ്പോൾ കേരള കോൺഗ്രസ്-എം സ്ഥാനാർഥി സരളമ്മ മാത്യുവും പരാജയപ്പെട്ടു. കോൺഗ്രസിലെ യുവനിര പ്രാദേശിക നേതാക്കൾ തങ്ങൾക്ക് കിട്ടണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒരു കാരണവശാലും സീറ്റ് കേരള കോൺഗ്രസിന് നൽകരുതെന്നും അങ്ങനെയുണ്ടായാൽ ഏഴ്​ വാർഡിലും തങ്ങൾ മാത്രമാണ്​ പ്രവർത്തിക്കേണ്ടിവരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വീണ്ടും യോഗമുണ്ടെന്നും ഇതിൽ തീരുമാനമാകാതായാൽ ജില്ലയിലേക്ക്​ വിടുമെന്നും ചാക്കോ ​ൈകയത്ര പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story