Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാലമേലിൽ വാശിയോടെ...

പാലമേലിൽ വാശിയോടെ മുന്നണികൾ

text_fields
bookmark_border
ചാരുംമൂട്: പഞ്ചായത്ത് രൂപവത്​കരിച്ച കാലം മുതൽ എൽ.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്താണ് പാലമേൽ. 2010ലെ തെരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് യു.ഡി.എഫിന് ഭരണം നഷ്​ടപ്പെട്ടത്. സി.പി.എമ്മിന് ഒമ്പതും കോൺഗ്രസിന് ഒമ്പതും സി.പി.എം വിമതയായി ഒരാളും ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിമതയായി വിജയിച്ച വനിതയുടെ പിന്തുണയോടെ സി.പി.എം ഭരണത്തിൽ എത്തുകയായിരുന്നു. 1995ൽ എൽ.ഡി.എഫിന് ഏഴും കോൺഗ്രസിന് ആറും സീറ്റുകൾ ലഭിച്ചു. കോൺഗ്രസ് വിമതനായി ഒരാളും ജയിച്ചു. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിമതനായി ജയിച്ചയാൾ നിഷ്പക്ഷത പാലിച്ചതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് കൈകളിലായി. കോൺഗ്രസ് നേതൃത്വത്തി​ൻെറ പിടിപ്പുകേടുകൊണ്ടാണ് ഭരണം നഷ്​ടപ്പെട്ടതെന്ന് ആക്ഷേപം ഉയർന്നിരുന്നു. 2015ൽ സി.പി.എം 13, സി.പി.ഐ രണ്ട് വാർഡുകളിലും വിജയിച്ചാണ് ഭരണം നിലനിർത്തിയത്. യു.ഡി.എഫ് നാല് സീറ്റുകളും നേടി. സി.പി.എമ്മിലെ ഓമന വിജയനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇക്കുറി ഭരണം പിടിച്ചെടുക്കാനുള്ള വാശിയിലാണ് യു.ഡി.എഫ്. ഭരണത്തുടർച്ചക്കായുള്ള പ്രവർത്തനങ്ങൾ എൽ.ഡി.എഫും തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ചില വാർഡുകളിൽ ഒദ്യോഗിക സ്ഥാനാർഥി നിർണയം വരുന്നതിനുമുമ്പുതന്നെ ഇരുകക്ഷികൾക്കും വിമതരുടെ ഭീഷണിയും ഉയർന്നിട്ടുണ്ട്. എല്ലാ വാർഡിലും ശക്തി വർധിപ്പിച്ച ബി.ജെ.പി ഭരണസമിതിയിൽ പങ്കാളിത്തം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ്​ മുൻതൂക്കം നൽകുന്നത്​. ഭരണനേട്ടങ്ങൾ എൽ.ഡി.എഫ് തുറുപ്പുശീട്ടാക്കുമ്പോൾ, ഭരണത്തിലെ കെടുകാര്യസ്ഥതകൾ യു.ഡി.എഫ് പ്രചാരണതന്ത്രങ്ങളാകും. ഇരു മുന്നണികളുടെയും പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കാവും ബി.ജെ.പി മുൻതൂക്കം നൽകുക. യു.ഡി.എഫിൽ 18 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ മുസ്​ലിം ലീഗും മത്സരിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. കോശി, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ശിവപ്രസാദ്, വേണു കാവേരി, ജസ്​റ്റിൻ ജേക്കബ്, ആർ. സോമനുണ്ണിത്താൻ എന്നിവർ മത്സര രംഗത്ത് ഉണ്ട്. എൽ.ഡി.എഫിൽ 15 സീറ്റിൽ സി.പി.എമ്മും, നാല് സീറ്റിൽ സി.പി.ഐയും മത്സരിക്കും. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ബിജു, സി.പി.എം നേതാക്കളായ എ. ബൈജു, ഗോപാലകൃഷ്ണൻ, സി.പി.ഐയിൽനിന്ന്​ അജയഘോഷ് എന്നിവരും മത്സര രംഗത്തുണ്ട്. ബി.ജെ.പിയിൽനിന്ന് ബി. അനിൽകുമാറും മത്സരിക്കുന്നു. കക്ഷിനില ആകെ സീറ്റ് -19 സി.പി.എം -13 സി.പി.ഐ -2 കോൺഗ്രസ് -4
Show Full Article
TAGS:
Next Story