Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഴുപുന്നയിൽ...

എഴുപുന്നയിൽ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ

text_fields
bookmark_border
അരൂർ: എഴുപുന്നയിൽ സീറ്റ്​ ചർച്ച പൂർത്തിയാക്കി പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. എൽ.ഡി.എഫിലെ പ്രധാന കക്ഷികൾ സി.പി.എമ്മും സി.പി.ഐയും തന്നെ. 10 സീറ്റിൽ സി.പി.എം മത്സരിക്കും. സി.പി.ഐ അഞ്ചിലും. ഒരു സീറ്റ്​ ജെ.എസ്​.എസിനോ കേരള കോൺഗ്രസിനോ നൽകും. യു.ഡി.എഫിൽ പ്രധാന കക്ഷി കോൺഗ്രസ് മാത്രമാണ്. ഒരു സീറ്റ് ആർ.എസ്.പിക്ക് നൽകിയേക്കും. ഇരുമുന്നണിയും ഏറക്കുറെ സ്ഥാനാർഥികളെ കണ്ടുെവച്ചിട്ടുണ്ട്. ഞായറാഴ്​ച ഒരൊറ്റ ദിവസം എല്ലാ വാർഡിലും കമ്മിറ്റി ചേർന്ന് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തർക്കമുള്ള ചില വാർഡുകളിൽ റിബൽ ശല്യത്തിനും സാധ്യതയുണ്ട്. എൽ.ഡി.എഫിൽ അത്തരം പ്രശ്​നങ്ങളില്ല. ഏതാണ്ട്​ സ്ഥാനാർഥികളെ തീരുമാനിച്ച നിലയിലാണ്. ചിലർ വാർഡുകളിൽ ഒരു റൗണ്ട് ഇറങ്ങിക്കഴിഞ്ഞു. ഇരുകൂട്ടരും പഞ്ചായത്തി​ൻെറ വികസനകാര്യങ്ങൾതന്നെ രാഷ്​ട്രീയ ചർച്ച ആക്കുന്നത്. യു.ഡി.എഫ്​ ഭരണത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന സ്ഥിരം പല്ലവിക്കപ്പുറം വീഴ്​ചകൾ അക്കമിട്ട്​ നിരത്താനാണ്​ എൽ.ഡി.എഫ്​ ഒരുങ്ങുന്നത്​. കാർഷികമേഖലയായ എഴുപുന്നയിൽ നെൽകൃഷിക്ക് ഒരുവിധ ശ്രമവും പഞ്ചായത്ത് നടത്തിയില്ലെന്ന് അവർ ആരോപിക്കുന്നു. വ്യവസായങ്ങൾ അധികമുണ്ടെങ്കിലുംപഞ്ചായത്തി​ൻെറ വികസനകാര്യങ്ങളിൽ വ്യവസായികളെക്കൂടി പങ്കാളികളാക്കാൻ നേതൃത്വത്തിന്​ കഴിഞ്ഞില്ല. മാലിന്യ നിർമാർജനത്തിന് 25 വർഷമായി പദ്ധതി തയാറാക്കാൻ കഴിഞ്ഞ യു.ഡി.എഫ്​ ഭരണത്തിനും കഴിഞ്ഞില്ല. യു.ഡി.എഫിലെ ഒരു മെംബർ രാജി​െവച്ച് ഒഴിഞ്ഞപ്പോൾ വാർഡ് അനാഥമായെന്നും വികസനപ്രവർത്തനങ്ങൾ നില​െച്ചന്നും പഞ്ചായത്ത് നേതൃത്വം ഉത്തരവാദിത്തം കാട്ടിയില്ലെന്നും വിമർശനം ഉണ്ട്. വികസനപ്രവർത്തനങ്ങളുടെ മികവ്​ ചൂണ്ടിക്കാട്ടിത്തന്നെയാണ് യു.ഡി.എഫ് ​മത്സരത്തിന് ഒരുങ്ങുന്നത്. കോൺഗ്രസ് പഞ്ചായത്ത് ആയതുകൊണ്ട് എൽ.ഡി.എഫ്​ സർക്കാർ ചിറ്റമ്മനയം കാട്ടിയെന്നും സർക്കാർ സഹായങ്ങൾ നൽകിയില്ലെന്നും പരാതിയുണ്ട്. എന്നിട്ടും പ്രളയവും കോവിഡും വരുത്തിയ ദുരിതങ്ങൾ നേരിടാൻ ജനങ്ങളുെട സഹായത്തോടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ച​െവച്ചതി​ൻെറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്​ വോട്ടർമാരെ സമീപിക്കാൻ ഒരുങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story