Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമലർവാടി സമ്മാനവണ്ടി...

മലർവാടി സമ്മാനവണ്ടി ഇന്ന്​

text_fields
bookmark_border
പൂച്ചാക്കൽ: മലർവാടി ബാലസംഘം ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് വേറിട്ട അനുമോദനം സംഘടിപ്പിക്കുന്നു. വിവിധ യൂനിറ്റുകളിലെ വിജയികളെ അനുമോദിക്കാൻ ശനിയാഴ്ച സമ്മാനവണ്ടി യൂനിറ്റ് കേന്ദ്രങ്ങളിൽ എത്തും. രാവിലെ ഏഴിന്​ പൂച്ചാക്കൽനിന്ന്​ പുറപ്പെടുന്ന വണ്ടി ആന്നലത്തോട്, നദ്​വത്ത് നഗർ, വടുതല, കാട്ടുപുറം തുടങ്ങിയ യൂനിറ്റുകളിലെ വിജയികളെ അനുമോദിച്ച് വടുതല ജെട്ടിയിൽ സമാപിക്കും. ഏരിയ രക്ഷാധികാരി പി.എ. അൻസാരി ഫ്ലാഗ്ഓഫ് ചെയ്യും. മാന്നാർ ടൗൺ വാർഡിലെ റോഡുകൾക്ക് ശാപമോക്ഷം മാന്നാർ: ഗ്രാമപഞ്ചായത്ത് ടൗൺ അഞ്ചാംവാർഡിലെ മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രം കിഴക്കേനട-പൊലീസ് സ്​റ്റേഷൻ-പാലക്കീഴിൽപടി റോഡി​ൻെറയും പരുമലക്കടവ്-മുല്ലശ്ശേരിൽക്കടവ് റോഡി​ൻെറയും പുനർനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രമോദ് കണ്ണാടിശ്ശേരിൽ നിർവഹിച്ചു. വാർഡ് മെംബർകൂടിയായ വൈസ് പ്രസിഡൻറ്​ ഷൈന നവാസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story