Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതിയ സ്‌കൂൾ...

പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാനത്ത് പുതുതായി നിർമിച്ച 46 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ നാടിന് സമർപ്പിച്ചു. 79 സർക്കാർ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് തുടക്കമായി. ഇതി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിൽ നിർവഹിച്ചു. ജില്ലയിൽ മൂന്ന്​ പുതിയ സ്കൂൾ കെട്ടിടം ഉദ്​ഘാടനം ചെയ്​തു. അഞ്ച്​ കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സി ബ്ലോക്ക്, പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഗവ. എൽ.പി.എസ് കണ്ണനാംകുഴിയിലെ പുതിയ കെട്ടിടം, അന്തരിച്ച എം.എൽ.എ തോമസ് ചാണ്ടിയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിർമിച്ച കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടം എന്നിവയാണ്​ ഉദ്​ഘാടനം ചെയ്​തത്​. പുതുതായി നിർമിക്കുന്ന എട്ട്​ സ്കൂളി​ൻെറ ശിലാസ്ഥാപനവും നടന്നു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ, എ.കെ. ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പ​െങ്കടുത്തു. apl NEW GIRLS GOV. HS ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച സ്‌കൂള്‍ കെട്ടിടം നഗരസഭ ചെയർമാൻ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു കൈതവന-പഴയ നടക്കാവ് അമ്പലപ്പുഴ വടക്കേനട റോഡ്​ ഉദ്​ഘാടനം ഇന്ന് ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽകൂടി കടന്നുപോകുന്ന കൈതവന താനാകുളം മുതൽ പഴയ നടക്കാവ്-അമ്പലപ്പുഴ വടക്കേനട വരെയുള്ള 11.78 കി.മീ. റോഡി​ൻെറ ഉദ്​ഘാടനം വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചിന്​ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. കിഫ്ബി മുഖേന 19.54 കോടി ​െചലവഴിച്ച് നൂതന സാങ്കേതികവിദ്യകളോ​െടയാണ്​ നിർമാണം പൂർത്തിയാക്കിയത്​. കോൺക്രീറ്റ് കലുങ്കുകൾ, കാനകൾ, കാൽനടക്കാർക്കുവേണ്ടി ഇൻറർലോക്ക് ടൈലുകൾ പാകിയ നടപ്പാതകൾ എന്നിവയുണ്ട്​. കൈതവന താനാകുളം ജങ്​ഷനിൽ നടക്കുന്ന ചടങ്ങിൽ എ.എം. ആരിഫ്​ എം.പി, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ജി. വേണുഗോപാൽ, ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.എം. ജുനൈദ്​, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ പ​​െ​ങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story