Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഡുലാർ ശുചിമുറികൾ...

മോഡുലാർ ശുചിമുറികൾ നശിക്കുന്നു

text_fields
bookmark_border
ചേർത്തല: നഗരസഭ വിവിധയിടങ്ങളിൽ 90 ലക്ഷം രൂപ ​െചലവഴിച്ച് സ്ഥാപിച്ച മോഡുലാർ ശുചി മുറികൾ നശിക്കുന്നു. താലൂക്കാശുപത്രിക്ക്​ സമീപം ഉൾപ്പെടെ 10 പ്രധാന കേന്ദ്രങ്ങളിൽ 54 മോഡുലാർ ശുചിമുറികളാണ് നിർമിച്ചത്. 2019 മാർച്ചിൽ ശുചിത്വ മിഷനും നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാലന ചുമതല കുടുംബശ്രീ യൂനിറ്റിന് കൈമാറുമെന്ന്​ പറ​െഞ്ഞങ്കിലും നടന്നിട്ടില്ല. 18 ൽഅധികം ശുചിമുറികളാണ് താലൂക്കാശുപത്രിക്ക്​ സമീപമുള്ളത്​. ടൗൺഹാൾ, സ്വകാര്യ ബസ്​സ്​റ്റാൻഡ്​, മുട്ടം മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലായി 39 എണ്ണം പൂർത്തീകരിച്ചു. വേഗത്തിൽ നിർമിക്കാനും പൊളിച്ച് മാറ്റാവുന്ന രീതിയിലാണ് ഇവയുടെ നിർമാണം. കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും നഗരസഭയുമായി ചേർന്ന് നഗരത്തിൽ ഈ ടോയിലറ്റുകൾ നിർമിച്ചിരുന്നു. വരുമാനം കിട്ടാതെ വന്നതോടെ നഗരസഭക്ക്​ വൻബാധ്യതയാണ്​. മൂന്നുസ്ഥലങ്ങളിൽ സ്ഥാപിച്ച ഇ-ടോയ്​ലെറ്റും നശിച്ചു. apl SHUCHI MURI ചേർത്തല സ്വകാര്യ ബസ്​ സ്​റ്റാൻഡിൽ സ്ഥാപിച്ച മോഡുലാർ ശുചിമുറികൾ കാടുകയറിയ നിലയിൽ സംവരണ സംരക്ഷണ ദിനാചരണം മാന്നാർ: ഈഴവ മെമ്മോറിയൽ ശതോത്തര രജത ജൂബിലി ആഘോഷവും സംവരണ സംരക്ഷണ ദിനാചരണവും തിങ്കളാഴ്ച നടക്കും. എസ്​.എൻ.ഡി.പി യോഗം മാന്നാർ യൂനിയൻ തല ഉദ്​ഘാടനം രാവിലെ 10ന് ചെയർമാൻ ഡോ. എം.പി. വിജയകുമാർ നിർവഹിക്കും. കൺവീനർ ജയലാൽ. എസ്. പടിത്തറ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story