Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാര്‍ഷിക ആനുകൂല്യ...

കാര്‍ഷിക ആനുകൂല്യ വിതരണം നാളെ

text_fields
bookmark_border
ചെങ്ങന്നൂര്‍: ജനകീയാസൂത്രണ പദ്ധതിയിലെ നഗരസഭയുടെ കാര്‍ഷിക മേഖലയിലെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് ശാസ്താംപുറം മാര്‍ക്കറ്റ് ഷോപ്പിങ്​ കോംപ്ലക്‌സിൽ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ നിർവഹിക്കും. പുരയിടകൃഷി, ജൈവവളം എന്നിവയാണ് വിതരണം ചെയ്യുന്നത്. അപേക്ഷ സമര്‍പ്പിച്ചവര്‍ നിർദിഷ്​ട ദിവസവും സമയവും എത്തി ആനുകൂല്യങ്ങള്‍ കൈപ്പറ്റണം. ഒന്ന് മുതല്‍ അഞ്ചുവരെയുള്ള വാര്‍ഡുകളിലുള്ളവര്‍ രാവിലെ 11 മുതല്‍ ഉച്ചക്ക്​ ഒന്ന്​ വരെയും ആറ്​ മുതല്‍ 11വരെ വാര്‍ഡുകളിലുള്ളവര്‍ ഉച്ചക്ക്​ രണ്ട് മുതല്‍ വൈകീട്ട്​ 4.30 വരെയും വാര്‍ഡ് 12 മുതല്‍ 17 വരെയുള്ളവര്‍ മൂന്നിന് രാവിലെ 11 മുതല്‍ ഉച്ചക്ക്​ ഒന്നു വരെയും വാര്‍ഡ് 18 മുതല്‍ 23 വരെയുള്ളവര്‍ ഉച്ചക്ക്​ രണ്ട്​ മുതല്‍ വൈകീട്ട് 4.30 വരെയും വാര്‍ഡ് 24 മുതല്‍ 27 വരെയുള്ളവരും നിർദിഷ്​ട ദിവസങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവരും നാലിന് രാവിലെ 11 മുതല്‍ ഉച്ചക്ക്​ ഒന്നു വരെയും എത്തിച്ചേര്‍ന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റണം. സബ്‌സിഡി ഇനത്തില്‍ ഗ്രോബാഗുകള്‍ ആവശ്യമുള്ളവര്‍ നഗരസഭയുടെ സിവില്‍സ്‌റ്റേഷനിലുള്ള കൃഷിഭവനുമായി ബന്ധപ്പെടണമമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അറിയിച്ചു. 10 ഗ്രോബാഗുകള്‍ക്കും പച്ചക്കറി ​ൈത്തകള്‍ക്കുമായി 200 രൂപ അടക്കണം. പരുമല പള്ളി തിരുനാളിന്​ കൊടിയിറങ്ങി മാന്നാർ: സ്വാർഥത വെടിഞ്ഞ്​ പ്രാർഥനനിരതമായ ജീവിതം മറ്റുള്ളവർക്ക് വേണ്ടി അർപ്പിച്ച നവോത്ഥാനത്തി​ൻെറ ആത്മീയ നായകനാണ് പരുമല തിരുമേനിയെന്ന് വൈ.എം.സി.എ മുൻ സംസ്ഥാന ചെയർമാൻ വി.സി. സാബു. കുട്ടമ്പേരൂർ സൻെറ്​ ഗ്രിഗോറിയോസ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച്​ പരുമല തിരുമേനി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഭാഷണ പരമ്പര മാത്യൂസ് റമ്പാൻ ഉദ്​ഘാടനം ചെയ്തു. വികാരി ടി.എസ്. നൈനാൻ അധ്യക്ഷത വഹിച്ചു. മൂന്നിന്മേൽ കുർബാന, പ്രഭാഷണം, ആശീർവാദം, കൊടിയിറക്ക് ഇവയോടെ പെരുന്നാൾ സമാപിച്ചു. ചിത്രം: AP53 Prabhashana Parampara കുട്ടമ്പേരൂർ സൻെറ്​ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച്​ അനുസ്മരണ പ്രഭാഷണ പരമ്പര മാത്യൂസ് റമ്പാൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story