Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​: ...

തദ്ദേശ തെരഞ്ഞെടുപ്പ്​: വോട്ടുയന്ത്രം മോക്​പോൾ നടത്തി

text_fields
bookmark_border
തദ്ദേശീയം -2020 ആലപ്പുഴ: തദ്ദേശ തെര​െഞ്ഞടുപ്പിനു​ മുന്നോടിയായി പഞ്ചായത്തുകളിലേക്കുള്ള​ വോട്ടുയ​ന്ത്രത്തി​ൻെറ മോക്പോള്‍ നടന്നു. ആലപ്പുഴ സിവിൽസ്​റ്റേഷൻ തെരഞ്ഞെടുപ്പ്​ വിഭാഗത്തിൽ കലക്​ടർ എ. അലക്സാണ്ടറുടെ സാന്നിധ്യത്തിലായിരുന്നു മോക്പോള്‍. പ്രാഥമിക പരിശോധന കഴിഞ്ഞ വോട്ടുയന്ത്രത്തിൽ വോട്ട് ചെയ്ത് രേഖപ്പെടുത്തുന്ന വോട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്ന നടപടിയാണ് നടന്നത്​. കോവിഡ് മാനദണ്ഡം പാലിച്ച്​ നടത്തി മോക്പോളിൽ 2350 കൺട്രോൾ യൂനിറ്റും 7050 ബാലറ്റ് യൂനിറ്റുകളും പരിശോധിച്ചു. ഇതിൽ തകരാർ കണ്ടെത്തിയ 51 കണ്‍ട്രോള്‍ യൂനിറ്റുകളും 37 ബാലറ്റ് യൂനിറ്റുകളും മാറ്റി പുതിയയന്ത്രം നൽകി. നഗരസഭകളിലേക്കുള്ള 400 യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനക്കും തുടക്കമായി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ്. സ്വർണമ്മ, ഇലക്​ഷൻ സൂപ്രണ്ട് എസ്. അൻവർ, വിവിധ രാഷ്​ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചാലുടൻ പഞ്ചായത്തുകളിലേക്കുള്ള വോട്ടുയന്ത്രം സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതിനായി 12 ബ്ലോക്ക് വരണാധികാരികൾക്ക് കലക്ടർ കൈമാറും. നഗരസഭകളിലേക്കുള്ള വോട്ടുയ​ന്ത്രം നഗരസഭ വരണാധികാരികൾക്കും കൈമാറും. ​ഇവ പൊലീസ്​ സുരക്ഷയിൽ സ്ട്രോങ് റൂമുകളിൽ തെരഞ്ഞെടുപ്പുവരെ സൂക്ഷിക്കും. (ചിത്രമുണ്ട്)
Show Full Article
TAGS:
Next Story