Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ-തിരുവല്ല...

അമ്പലപ്പുഴ-തിരുവല്ല റോഡ് രണ്ടാംഘട്ട നിർമാണോദ്ഘാടനം ഇന്ന്

text_fields
bookmark_border
ആലപ്പുഴ: അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന അമ്പലപ്പുഴ-തിരുവല്ല റോഡി​ൻെറ രണ്ടാംഘട്ടമായ പൊടിയാടി-തിരുവല്ല റോഡ്​ നിർമാണോദ്ഘാടനം ഞായറാഴ്​ച രാവിലെ 11.30ന് പൊടിയാടിയിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ആ​േൻറാ ആൻറണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ പ​ങ്കെടുക്കും. കിഫ്‌ബി പ്രവൃത്തികളുടെ സംസ്ഥാനത്തെ ആദ്യത്തെ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല റോഡി​ൻെറ അമ്പലപ്പുഴ-പൊടിയാടിവരെയുള്ള 22.5 കിലോമീറ്റർ റോഡി​ൻെറ പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. 77.36 കോടി വിനിയോഗിച്ചാണ് രണ്ടാംഘട്ട നിർമാണം നടത്തുന്നത്. പൊതുമരാമത്ത്​ നിരത്ത്​ വിഭാഗം എക്സി. എൻജിനീയർ ബി. വിനു റിപ്പോർട്ട്‌ അവതരിപ്പിക്കും. മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ, പത്തനംതിട്ട ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ അന്നപൂർണാദേവി എന്നിവർ പ​െങ്കടുക്കും. മുഖ്യമന്ത്രിയുടെ പൊലീസ്​ മെഡൽ നൽകും ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ ജില്ലയിൽനിന്ന് മുഖ്യമന്ത്രിയുടെ പൊലീസ്​ മെഡലിന് അർഹരായ ജില്ലയിലെ 15 പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ ജില്ല പൊലീസ്​ ട്രെയിനിങ്​ സൻെററിൽ രാവിലെ 8.45ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വെർച്വൽ സാന്നിധ്യത്തിൽ നൽകും. ജില്ല പൊലീസ്​ മേധാവി പി.എസ്. സാബു മുഖ്യമന്ത്രിയുടെ പൊലീസ്​ മെഡൽ വിതരണം ചെയ്യും. സൈബർ പൊലീസ്​ സ്​റ്റേഷൻ പ്രവർത്തനം ഇന്ന്​ തുടങ്ങും ആലപ്പുഴ: സൈബർ കേസുകൾ വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ സൈബർ കേസുകളിൽ അന്വേഷിക്കാൻ സൈബർ പൊലീസ്​ സ്​റ്റേഷൻ ഞായറാഴ്​ച രാവിലെ 10.05ന്​ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്​ഘാടനം ചെയ്യും. ജില്ല പൊലീസ്​ മേധാവിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന സൈബർ സെല്ലാണ്​ സ്​റ്റേഷനായി ​ക്രമീക്കുന്നത്​. ആലപ്പുഴ സൗത്ത്​ എസ്​.ഐ എം.കെ. രാജേഷിനാണ്​ സൈബർ സ്​റ്റേഷ​ൻെറ ചുമതല. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ, ഡേറ്റ തട്ടിപ്പ്, സമൂഹ മാധ്യമങ്ങൾ മുഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഹാക് ചെയ്യുന്നതടക്കമുള്ള പ്രധാനപ്പെട്ട കേസുകൾ അന്വേഷിക്കും. ഫോൺ: 0477-2230804.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story