Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ല്​ സംഭരണം: പാഡി...

നെല്ല്​ സംഭരണം: പാഡി ഓഫിസിന്​ മുന്നിൽ റിലേ സത്യഗ്രഹം

text_fields
bookmark_border
ആലപ്പു​ഴ: നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഐക്യ കുട്ടനാട് നെല്ലുൽപാദക സംരക്ഷണ സമിതി നേതൃത്വത്തിൽ ബുധനാഴ്​ച മുതൽ മൂന്നുദിവസം പാഡി മാർക്കറ്റിങ് ഓഫിസിനു മുന്നിൽ റിലേ സത്യഗ്രഹം നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ നെല്ല്​ സഭരണം നടത്തിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്​ പ്രസിഡൻറ്​ പി.എ. തോമസ്, സെക്രട്ടറി ലിരീഷ് അലക്സ്, എ.സി. മാത്യു, കെ.ബി. വിജയകുമാർ, കറിയം മാത്യു, ജോസിച്ചൻ ജോസഫ് എന്നിവർ പറഞ്ഞു. കർഷക പ്രതിരോധ സമിതി പ്രതിഷേധം ആലപ്പുഴ: നെല്ല്​ സംഭരണം സിവിൽ സപ്ലൈസിനെ ഏൽപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കർഷക പ്രതിരോധ സമിതി കലക്​ടറേറ്റിനു​ മുന്നിൽ പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ്​ പി.ടി. രാജു ഉദ്​ഘാടനം ചെയ്​തു. കൈനകരി വികസന സമിതി പ്രസിഡൻറ്​ ബി.കെ. വിനോദ്​, പി.ആർ. സതീഷ്​, ടി.മുരളി, ടി. ഷിജിൻ എന്നിവർ സംസാരിച്ചു. നബിദിനാഘോഷത്തിന്​ തുടക്കം ആലപ്പുഴ: ലജ്​നത്ത്​ വാർഡ്​ പുത്തൻപള്ളി മുസ്​ലിം ജമാഅത്തി​ൻെറ നബിദിനഘോഷത്തിന്​ തുടക്കമായി. പ്രസിഡൻറ്​ റഫീഖ്​ പുത്തൻപള്ളി പതാക ഉയർത്തി. ഇമാം നൗശർ വാഫി, അബ്​ദുൽ റഷീദ്​, എ.എസ്​. ആസാദ്​, എസ്​. ഫൈസൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story