Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്ല്​ സംഭരണത്തിലെ...

നെല്ല്​ സംഭരണത്തിലെ പ്രതിസന്ധി: ചെന്നിത്തല കുട്ടനാട്ടിൽ

text_fields
bookmark_border
PHOTO apl NELLU SAMBHARANAM കുട്ടനാട്: സഹകരണസംഘങ്ങളെ ഏല്‍പിച്ചതിനെത്തുടര്‍ന്ന് നെല്ല്​ സംഭരണം പ്രതിസന്ധിയിലായ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. തിങ്കളാഴ്​ച വൈകുന്നേരം തകഴിയിലെ വാരിക്കാട്ടുകരി പാടശേഖരത്തിലെത്തിയ പ്രതിപക്ഷ നേതാവിന് മുന്നില്‍ പരാതികളുമായി കര്‍ഷകരെത്തി. സിവില്‍ സപ്ലൈസിനെ മാറ്റിനിര്‍ത്തി സഹകരണസംഘങ്ങളെ സംഭരണം ഏൽപിക്കുന്നതിന് പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളാണുള്ളതെന്ന് കര്‍ഷകര്‍ ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാറി​ൻെറ കാലത്തേതുപോലെ സിവില്‍സപ്ലൈസ് തന്നെ നെല്ല് സംഭരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. നെല്ല്​ സംഭരണവുമായി ബന്ധപ്പെട്ട് കാര്‍ഷികമേഖലയില്‍ ഗുരുതര പ്രശ്‌നങ്ങളാണ് ഉടലെടുത്തിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിവില്‍ സപ്ലൈസിനെതന്നെ നെല്ലുസംഭരണം ഏല്‍പിച്ച് കര്‍ഷകരെ രക്ഷിക്കണം. കുട്ടനാട്ടിലെ ഇതേ സ്ഥിതിയാണ് പാലക്കാടും. റോഡരികില്‍ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്​ നേരത്തേ കത്ത് കൊടുത്തിരുന്നു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഒരു കത്തുകൂടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ എം. ലിജു, യു.ഡി.എഫ് ചെയര്‍മാന്‍ സി.കെ. ഷാജി മോഹന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം. മുരളി, ലാല്‍ വർഗീസ് കല്‍പകവാടി, ജി. മുകുന്ദന്‍പിള്ള, വി.കെ. സേവ്യര്‍, സജി ജോസഫ്, തകഴി പഞ്ചായത്ത് വാര്‍ഡ് മെംബര്‍മാരായ യു. നിസാര്‍, ഗീതാഞ്​ജലി, സൈനുല്‍ ആബിദീന്‍ നാറാണം, മുസ്​ലിം ലീഗ് നേതാക്കളായ പി.എച്ച്. ബൈജു, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ അനുഗമിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story