Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓൺലൈൻ ആർട്സ്...

ഓൺലൈൻ ആർട്സ് ഫെസ്​റ്റിവൽ നടത്തി അൽ ഇജാബ സ്കൂൾ

text_fields
bookmark_border
അമ്പലപ്പുഴ: ഓൺലൈൻ ആർട്സ് ഫെസ്​റ്റിവൽ നടത്തി മാതൃകയായിരിക്കുകയാണ് നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്കൂൾ. ഇ-ഫെസ്​റ്റ്​ ഹോം ആർട്സ് കാർണിവൽ എന്ന പേരിലാണ് ഏഴുദിവസത്തെ കലാ മത്സരങ്ങൾ അരങ്ങേറിയത്. നാല് കാറ്റഗറികളാക്കി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. പത്ത്, അഞ്ച്, യു.കെ.ജി ബി ക്ലാസുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിദ്യാർഥികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാനും പുതിയ അവസരങ്ങൾ സൃഷ്​ടിച്ചെടുക്കാനും ഇതിലൂടെ സാധിച്ചെന്ന് മാനേജർ ഇബ്രാഹിംകുട്ടി വിളക്കേ അഭിപ്രായപ്പെട്ടു. ഹംസ എ. കുഴുവേലി, അസ്‌ലം ഹുദവി, അബ്​ദുസ്സലാം മുട്ടാണിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story