Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടനാട്ടിലെ...

കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ഉമ്മൻ ചാണ്ടി സന്ദര്‍ശിച്ചു

text_fields
bookmark_border
ആലപ്പുഴ: കൊയ്ത്ത്​ കഴിഞ്ഞിട്ടും നെല്ല്​ എടുക്കാതെ കെട്ടിക്കിടക്കുന്ന കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദര്‍ശിച്ചു. ഞായറാഴ്​ച വൈകീ​ട്ടോടെയാണ്​ ഉമ്മൻ ചാണ്ടി എത്തിയത്. നെല്ല്​ കൂട്ടിയിട്ടിരിക്കുന്ന നെടുമുടി വരമ്പിനകം, മുട്ടനാവേലി, വെണ്ണയേലി, കാവില്‍പ്പാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് അദ്ദേഹം എത്തിയത്. കുട്ടനാട്ടിലെ കര്‍ഷകര്‍ സഹകരണ സംഘങ്ങള്‍ വഴിയുള്ള നെല്ല്​ സംഭരണം ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരെ അറിയിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി പ്രസിഡൻറ്​ എം. ലിജു, യു.ഡി.എഫ് കണ്‍വീനര്‍ സി.കെ. ഷാജി മോഹന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. മുരളി, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ലാൽ വർഗീസ് കല്‍പകവാടി, ജില്ല പ്രസിഡൻറ്​ മാത്യു ചെറുപറമ്പന്‍, നേതാക്കളായ കെ. ഗോപകുമാര്‍, സജി ജോസഫ്, ജി. മുകുന്ദന്‍പിള്ള, ജെ.ടി. റാംസെ, വി.കെ. സേവ്യര്‍, ജോസഫ് ചേക്കോടന്‍ തുടങ്ങിയവര്‍ ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രം: AP74 Oommen Chandi കുട്ടനാട്ടിൽ നെല്ല്​ കൂട്ടിയിട്ടിരിക്കുന്ന പാടശേഖരങ്ങൾ ഉമ്മൻ ചാണ്ടി സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story