Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപച്ചക്കറി മൊത്തവ്യാപാര...

പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽ മോഷണം

text_fields
bookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന്​ 50,000 രൂപ കവർന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിന് എതിർവശത്തെ കെ.എം വെജിറ്റബിൾസിലാണ് മോഷണം നടന്നത്​. വെള്ളിയാഴ്ച പുലർച്ചയാണ്​ സംഭവം. ശനിയാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്​ പിന്നിലെ ജനൽ പൊളിച്ചനിലയിൽ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്​ മോഷണം കണ്ടെത്തിയത്​. പുലർ​ച്ച ഒന്നിന്​ മോഷണം നടന്നതെന്ന് കടയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് തെളിഞ്ഞു. ചാക്കുമായെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നും കണ്ടെത്തി. അമ്പലപ്പുഴ പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. രാത്രികാല പൊലീസ്​ പരിശോധന ശക്തമാക്കാത്തതാണ് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം വ്യാപകമാകാൻ കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലപ്പുഴ ടൗൺ യൂനിറ്റ് സെക്രട്ടറി മുജീബ് റഹ്​മാൻ പറഞ്ഞു. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മോഷണം അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ പണവും മൊബൈൽ ഫോണും കവർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മുബീന മൻസിലിൽ അബ്​ദുൽ സലാമി​ൻെറ ഭാര്യ ലൈലയുടെ 3000 രൂപയും സഹോദരി ആരിഫയുടെ മൊബൈൽ ഫോണുമാണ് നഷ്​ടപ്പെട്ടത്. ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ആരിഫക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു ലൈല. വസ്ത്രങ്ങൾ കരുതിയിരുന്ന ബാഗിൽനിന്ന് പണവും ഫോണും കവർന്നശേഷം ബാഗ് ഉപേക്ഷിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഉടമകൾ അമ്പലപ്പുഴ സ്​റ്റേഷനിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story