Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനധികൃത നിർമാണം...

അനധികൃത നിർമാണം ഒത്താശയോടെ -കോൺഗ്രസ്

text_fields
bookmark_border
കായംകുളം: ഗവ. ഐ.ടി.ഐ, മുനിസിപ്പൽ സ്​റ്റേഡിയം എന്നിവക്കായുള്ള സ്ഥലത്ത് അനധികൃത നിർമാണം നടത്തിയത് ഭരണ നേതൃത്വത്തി​ൻെറ ഒത്താശയോടെ ആണെന്ന് യു.ഡി.എഫ് നഗരസഭ പാർലമൻെററി പാർട്ടി ആരോപിച്ചു. കെ.പി റോഡിൽ റെയിൽവേ മേൽപാലത്തിന്​ സമീപം നാല് ഏക്കർ വരുന്ന വെട്ടത്തേത്ത് സ്ഥലം ഏറ്റെടുക്കുന്നതിന്​ മൂന്നരക്കോടിയാണ് നഗരസഭ അഞ്ചു വർഷം മുമ്പ്​ മുൻകൂറായി സർക്കാറിലേക്ക് അടച്ചിട്ടുള്ളത്. സർക്കാർ അംഗീകരിച്ച മാസ്​റ്റർ പ്ലാനിൽ ഉൾപ്പെട്ട സ്ഥലത്ത് അനുമതിയില്ലാതെ ഇരുമ്പ് ഗേറ്റുകളടക്കം സ്ഥാപിച്ചത്​ വിവാദമായപ്പോൾ പൊളിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നഗരസഭ നോട്ടീസ്​ നൽകി. ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ചേർന്ന് ഇൗ സ്ഥലത്ത് രണ്ട് സ്വകാര്യ വ്യക്തികൾക്ക് ഇരുനില കെട്ടിടം പണിയുന്നതിന് വഴി ഒരുക്കാനും ​ശ്രമിച്ചുവെന്ന്​ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ അഡ്വ. യു. മുഹമ്മദ് ആരോപിച്ചു. apl Police medal.jpg ജില്ലയിൽനിന്ന്​ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story