Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമരനായകൻ വി.എസി​​െൻറ...

സമരനായകൻ വി.എസി​​െൻറ അസാന്നിധ്യത്തിൽ പുന്നപ്ര-വയലാർ വാരാചരണം

text_fields
bookmark_border
സമരനായകൻ വി.എസി​​ൻെറ അസാന്നിധ്യത്തിൽ പുന്നപ്ര-വയലാർ വാരാചരണം ആലപ്പുഴ: സമരനായകൻ വി.എസ്​. അച്യുതാനന്ദ​ൻെറ അസാന്നിധ്യത്തിൽ ആദ്യ പുന്നപ്ര-വയലാർ വാരാചരണം. രക്തസാക്ഷി വാരാചരണത്തിന് സമാപനംകുറിച്ച്​ 27ന്​ വലിയചുടുകാട്ടിലെ രക്ഷസാക്ഷി മണ്ഡപത്തിൽനിന്ന്​ ദീപം പകർന്നുനൽകുന്നത്​ മന്ത്രി ജി. സുധാകരനാണ്​. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിക്കും. 1946ൽ രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ പുന്നപ്രയിലും വയലാറിലും നടന്ന സമരത്തിൽ പ​ങ്കെടുത്ത്​ ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ്​ വി.എസ്​. കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്​ട്രീയബോധം നൽകുന്നതിനാണ്​​ പാർട്ടി ചുമതലപ്പെടുത്തിയത്​. അത്തരത്തിൽ മൂന്ന് ക്യാമ്പി​ൻെറ ചുമതലയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സർ സി.പിയുടെ ഉറക്കം കെടുത്തിയപ്പോൾ പൂഞ്ഞാറിൽനിന്ന് വി.എസിനെ അറസ്​റ്റ്​ ചെയ്​തു. മർദനത്തിന്​ ഇരയായതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ ഉപേക്ഷിച്ചുപോയതാണ്​ ചരിത്രം. കഴിഞ്ഞവർഷം വരെ പുന്നപ്ര-വയലാർ ഓർമകൾ അയവിറക്കാൻ വി.എസ്​ എത്തുമായിരുന്നു. ​ഇക്കുറി കോവിഡും അസുഖവും വില്ലനായതോടെയാണ്​ യാത്ര ഒഴിവാക്കിയത്​. എങ്കിലും പുന്നപ്ര രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ വായിക്കാൻ സന്ദേശം അയച്ചിരുന്നു. bt 1 പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തി​ൻെറ ഭാഗമായി പുന്നപ്ര രണഭൂമിയിൽ മന്ത്രി ജി. സുധാകരൻ പുഷ്പചക്രം സമർപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story