Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രളയത്തിൽ വീട്​...

പ്രളയത്തിൽ വീട്​ നഷ്​ടമായവർ സത്യഗ്രഹമിരുന്നു; തൊട്ടുപിന്നാലെ പരിഹാരം

text_fields
bookmark_border
ആലപ്പുഴ: പ്രളയത്തിൽ വീട്​ നഷ്​ടമായവർക്ക്​ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ കൈനകരി വികസന സമിതി പ്രസിഡൻറ്​ ബി.കെ. വിനോദ്​ കുമാറി​ൻെറ നേതൃത്വത്തിൽ കലക്​ടറേറ്റിന്​ മുന്നിൽ നടത്തിയ സത്യഗ്രഹത്തിന് തൊട്ടുപിന്നാലെ പരിഹാരം. കൈനകരി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിൽ താമസിക്കുന്ന കിഴക്കേമഠംചിറ സിജിമോൻ, കാട്ടുതലച്ചിറ അപ്പുക്കുട്ടൻ, രാമപുരത്ത് അശോകൻ, രാമമൂർത്തി ചിറ ലീലാമ്മ എന്നിവരുടെ വീടുകളാണ്​ തകർന്നത്. വെള്ളപ്പൊക്കത്തിലും മടവീഴ്​ചയിലും വീടും സ്ഥലവും നഷ്​ടമായ ഇവർ നിരവധി ഓഫിസുകൾ കയറിയിറങ്ങിയിട്ടും പരിഹാരം കണ്ടില്ല. ഈ സാഹചര്യത്തിലാണ്​ സിജിമോൻ, ഭാര്യ ശ്രീദേവി, അപ്പുക്കുട്ടൻ, ഭാര്യ മണിയമ്മ എന്നിവർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്​. ഉച്ചയോടെ​ കലക്​ടർ എ. അലക്​സാണ്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ മൂന്ന് ദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കാമെന്ന ഉറപ്പിലാണ്​ സമരം അവസാനിപ്പിച്ചത്​. സമരം ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ഇ.എൻ. ശാന്തിരാജ്​ ഉദ്ഘാടനം ചെയ്തു. കൈനകരി വികസന സമിതി ജോയൻറ്​ സെക്രട്ടറി മോൻസി ജോസഫ്, കേരള സംസ്ഥാന പ്രതിരോധ സമിതി കുട്ടനാട് താലൂക്ക്​ സെക്രട്ടറി പി.ആർ. സതീശൻ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളായ അഡ്വ. ജേക്കബ് എബ്രഹാം, ബേബി പാറേക്കാടൻ, അജിത്​ രാജ, എസ്​.യു.സി.ഐ ജില്ല കമ്മിറ്റി അംഗം ഷിജിൻ മോൻ എന്നിവർ സംസാരിച്ചു. APL51 ചിത്രം: പ്രളയത്തിൽ വീട് നഷ്​ടമായവർക്ക് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൈനകരി വികസന സമിതി പ്രസിഡൻറ് ബി.കെ. വിനോദ് കുമാറി​ൻെറ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യഗ്രഹം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story