Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശമ്പളനിഷേധം:...

ശമ്പളനിഷേധം: തെരുവുകച്ചവടവുമായി അധ്യാപകരുടെ ​പ്രതിഷേധം

text_fields
bookmark_border
ആലപ്പുഴ: അഞ്ചുവര്‍ഷമായി ശമ്പളവും നിയമനാംഗീകാരവും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്​ കലക്​ടറേറ്റിന്​ മുന്നിൽ തെരുവുകച്ചവടവുമായി അധ്യാപകരുടെ വേറിട്ടസമരം. കേരള നോൺ അപ്രൂവൽ ടീച്ചേഴ്സ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ പ്രതീകാത്മകമായി ഹാൻഡ്​വാഷ് വിൽപന നടത്തി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. കെ.എൻ.എ.ടി സംസ്ഥാന പ്രസിഡൻറ്​ സജീർഖാൻ, ജനറൽ സെക്രട്ടറി എസ്.എം. അമീൻ കണ്ണനല്ലൂർ, കെ.പി.എസ്​.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ്​ സി. പ്രദീപ്. എസ്​.ഇ.ടി.സി.ഒ ജില്ല കൺവീനർ പി.എ. ജോൺ ബോസ്‌കോ, കെ.പി.എസ്​.ടി.എ ജില്ല സെക്രട്ടറി സോണി പാവേലിൽ, സംസ്ഥാന നിർവാഹകസമിതി അംഗം ടി.ജെ. എ​േഡ്വഡ്, സംയുക്ത അധ്യാപകസമിതി ജില്ല ചെയർമാൻ ബിനോയ് വർഗീസ്, കെ.പി.എസ് ജില്ല പ്രസിഡൻറ്​ കെ.എൻ. അശോക് കുമാർ, റസീന അരൂക്കുറ്റി, ഫർസാന അരൂക്കുറ്റി എന്നിവർ സംസാരിച്ചു. ചിത്രം APL52 ശമ്പളനിഷേധത്തിനെതിരെ കേരള നോൺ അപ്രൂവൽ ടീച്ചേഴ്സ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ പ്രതീകാത്മകമായി ഹാൻഡ്​വാഷ്​ വിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story