Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൃഷിവകുപ്പിൽനിന്ന്​...

കൃഷിവകുപ്പിൽനിന്ന്​ പൊലീസിലെത്തിയ എസ്​.​െഎ വീണ്ടും ക്ലർക്കാകുന്നു

text_fields
bookmark_border
അടൂര്‍: ജോലിഭാരവും മാനസിക സമ്മര്‍ദവും ഏറെയുള്ള പൊലീസ് സേനയിൽനിന്ന്​ എസ്.ഐ മുമ്പ് ജോലി ചെയ്തിരുന്ന കൃഷിവകുപ്പിലെ ക്ലർക്ക്​ തസ്​തികയിലേക്ക്​ തിരിച്ചുപോകുന്നു. അടൂര്‍ മൂന്നാളം സ്വദേശി ആര്‍. കൃഷ്ണരാജാണ് കൃഷിയോടുള്ള സ്‌നേഹവും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹവും നിമിത്തം പൊലീസ് ജോലി മതിയാക്കുന്നത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം പൊലീസ് സ്​റ്റേഷന്‍ എസ്.ഐയാണ് കൃഷ്ണരാജ്. നാലുവര്‍ഷം പന്തളം കൃഷി അസി.​ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ ക്ലര്‍ക്ക് ആയിരുന്നു. 2018 ഒക്ടോബറിലാണ് തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനത്തിന്​ ചേര്‍ന്നത്. 2020 ജനുവരിയില്‍ വള്ളികുന്നം എസ്.ഐ ആയി ചുമതലയേറ്റ അദ്ദേഹം ഈ പദവി ഉപേക്ഷിച്ചാണ് നേര​േത്ത ജോലി ചെയ്തിരുന്ന കൃഷിവകുപ്പിലെ ക്ലര്‍ക്ക് പോസ്​റ്റിലേക്ക് മാറുന്നത്. കൃഷിവകുപ്പിലേക്ക് മാറ്റി നിയമിക്കാന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഒരു മാസത്തിനകം കൃഷി ഡയറക്ടറുടെ മുമ്പാകെ പൊലീസ് സേനയില്‍നിന്നുള്ള വിടുതല്‍ ഉത്തരവ് സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു. പൊലീസ് സേനയില്‍നിന്ന്് വിരമിക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് കൃഷ്ണരാജ് 'മാധ്യമ'ത്തോട്​ പറഞ്ഞു. -അന്‍വര്‍ എം. സാദത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story