Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസുജിത്ത് ബാബു...

സുജിത്ത് ബാബു വീരമൃത്യു വാർഷികദിനം ആചരിച്ചു

text_fields
bookmark_border
ചാരുംമൂട്: കശ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച ധീരജവാൻ നൂറനാട് ഉളവുക്കാട് വിജയഭവനം സുജിത്ത് ബാബു ശൗര്യചക്രയുടെ 12ാമത് വീരമൃത്യു വാർഷികദിനം ആചരിച്ചു. ഉളുവക്കാട്ടെ കുടുംബവീടിനോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ നൂറനാട് ഐ.ടി.ബി.പി ബറ്റാലിയൻ സെക്കൻഡ്​ ഇൻ കമാൻഡൻറ്​ രമേശ് ഭാട്ട്യ ദേശീയ പതാക ഉയർത്തി. രാജീവ് വേണാട് അധ്യക്ഷത വഹിച്ചു. സൈനിക കൂട്ടായ്മ ജില്ല ട്രഷറർ എം. അനൂപ്, സി.ബി.എം സ്കൂൾ എൻ.സി.സി ഓഫിസർ ടി.ജെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മാനേജിങ്​ ട്രസ്​റ്റി ബി. അനിൽകുമാർ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സുജിത്ത് ബാബുവി​ൻെറ മാതാപിതാക്കളായ വിജയകുമാർ, രാധാമണി എന്നിവരെ ആദരിച്ചു. apl DHEERA JAWAN ധീരജവാൻ നൂറനാട് ഉളവുക്കാട് സുജിത്ത് ബാബു ശൗര്യചക്രയുടെ 12ാമത് വീരമൃത്യു ദിനാചരണത്തി​ൻെറ ഭാഗമായി നൂറനാട് ഐ.ടി.ബി.പി ബറ്റാലിയൻ സെക്കൻഡ്​​ ഇൻ കമാൻഡൻറ്​ രമേശ് ഭാട്ട്യ ദേശീയപതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story