Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാര വ്യവസായ...

വ്യാപാര വ്യവസായ ലൈസൻസി​െൻറ പേരിൽ പകൽക്കൊള്ളയെന്ന്​

text_fields
bookmark_border
വ്യാപാര വ്യവസായ ലൈസൻസി​ൻെറ പേരിൽ പകൽക്കൊള്ളയെന്ന്​ ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപാര വ്യവസായ ലൈസൻസി​ൻെറ പേരിൽ പകൽക്കൊള്ളയാണ് നടത്തുന്ന​െതന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കേണ്ടതിന് പകരം ഇത്തരം കരിനിയമങ്ങൾ പ്രയോഗിച്ച് ഇല്ലായ്​മ ചെയ്യാനാണ് സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുന്നത്​. വ്യാപാരികൾക്കുള്ള ജീവകാരുണ്യ പ്രവർത്തന ഫണ്ടി​ൻെറ ജില്ലതല വിതരണ ഉദ്​ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡൻറ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.സബിൽ രാജ്, വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, സെക്രട്ടറിമാരായ നസീർ പുന്നക്കൽ, മുഹമ്മദ് നജീബ്, തുടങ്ങിയവർ പ്രസംഗിച്ചു. തോട്ടപ്പള്ളിയിലെ വ്യാപാരി രാംലാൽ സഹായ നിധിയിലേക്കുള്ള ചെക്ക് ജില്ല വൈസ് പ്രസിഡൻറ് പ്രതാപൻ സൂര്യാലയം ഏറ്റുവാങ്ങി. ജോസഫ് ഫ്രാൻസിസ് സ്വാഗതവും ടിപ് ടോപ് ജലീൽ നന്ദിയും പറഞ്ഞു. apl JEEVA KAARUNYA FUND കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ജീവകാരുണ്യ ഫണ്ട് വിതരണത്തി​ൻെറ ഉദ്​ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവഹിക്കുന്നു
Show Full Article
TAGS:
Next Story