Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2020 11:58 PM GMT Updated On
date_range 13 Oct 2020 11:58 PM GMTപിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ നീണ്ടകര കൈകോർക്കുന്നു
text_fieldsbookmark_border
അരൂർ: പിഞ്ചുകുഞ്ഞിൻെറ ജീവൻ രക്ഷിക്കാൻ ഒരു ഗ്രാമം ഒറ്റക്കെട്ടാവുന്നു. ചുടുകാട്ടുതറ ദിപിൻ-ചിന്നു ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിൻെറ ചികിത്സക്കാണ് എഴുപുന്ന നീണ്ടകര ഗ്രാമം രംഗത്തെത്തിയിരിക്കുന്നത്. ആന്തരിക അവയവങ്ങൾക്ക് വളർച്ച എത്താത്തതിനാൽ ശ്വാസം കഴിക്കാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിൽ കുഞ്ഞ് ചികിത്സയിലാണ്. നീണ്ടകര വാട്സ്ആപ്പ് കൂട്ടായ്മ 3,25,000 രൂപയാണ് സ്വരൂപിച്ചത്. സിനിമ താരം ജയസൂര്യ തുക കുഞ്ഞിൻെറ രക്ഷിതാവിന് കൈമാറി. കഴിഞ്ഞ ദിവസം 20 അംഗ സൈനികർ സഹായം നൽകിയിരുന്നു. സഞ്ചരിക്കുന്ന എം.എൽ.എ ഒാഫിസ് പദ്ധതി അരൂരിലും അരൂർ: ''എം.എൽ.എ ഓഫിസ് ഒരു ദിനം ഒരു പഞ്ചായത്തിൽ'' പരിപാടിയുടെ ഭാഗമായി ഓഫിസ് അരൂർ പഞ്ചായത്ത് തൈക്കളാംമുറി ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചു. 250ഓളം പേർ ചികിത്സ ധനസഹായം, ബി.പി.എൽ കാർഡ്, ഭവന നിർമാണത്തിന് സഹായം, റോഡുകൾ, നടപ്പാതകൾ തുടങ്ങിയ ആവശ്യങ്ങളുമായി ഓഫിസിൽ എത്തി. വിവിധ ആവശ്യങ്ങൾക്ക് നൽകേണ്ട സാക്ഷ്യപത്രങ്ങളും കത്തുകളും അപ്പോൾതന്നെ നൽകി. ഓഫിസ് മേലധികാരികളെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടും പരാതികൾ തീർപ്പാക്കി. സഞ്ചരിക്കുന്ന ഓഫിസ് എന്ന സങ്കൽപത്തിൽ രണ്ടാമത്തെ പഞ്ചായത്തിലാണ് ഇങ്ങനെ എം.എൽ.എ ഓഫിസ് പ്രവർത്തിച്ചത്. ആദ്യം അരൂക്കുറ്റി പഞ്ചായത്തിലായിരുന്നു. വരും ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറ്റു പഞ്ചായത്തുകളിലും ഓഫിസ് പ്രവർത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story