Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅണുനശീകരണ...

അണുനശീകരണ പ്രവർത്തനങ്ങൾക്ക്​ തുടക്കം

text_fields
bookmark_border
അമ്പലപ്പുഴ: കോവിഡ്​ വ്യാപനം തടയുന്നതി​ൻെറ ഭാഗമായി കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിവരുന്ന 'കരുതാം ആലപ്പുഴ'യുടെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. കക്കൂസ്മാലിന്യം നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞു അമ്പലപ്പുഴ: ദേശീയപാതയോരത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനങ്ങളുടെ ദൃശ്യങ്ങൾ കാമറക്കണ്ണിൽ പതിഞ്ഞു. തോട്ടപ്പള്ളി കൊട്ടാരവളവ് ഭാഗത്ത് കഴിഞ്ഞ രാത്രിയിലാണ് കെ.എൽ-43 ബി 2348, കെ.എൽ 43 ബി 5745 രജിസ്ട്രേഷൻ നമ്പറുകളിലുള്ള മിനി ടാങ്കറുകളിലാണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഇവിടെ സ്ഥാപിച്ച കാമറയിലാണ് ഈ വാഹനങ്ങൾ പതിഞ്ഞത്. കൊട്ടാരവളവ് ഭാഗത്ത് കക്കൂസ് മാലിന്യവും അറവുമാലിന്യവും നിക്ഷേപിക്കുന്നത് പതിവായതോടെയാണ് കാമറ സ്ഥാപിച്ചത്. ഇതിനുശേഷവും ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം മാലിന്യം തള്ളിയ രണ്ട് വാഹനങ്ങളുടെയും ഉടമ ഒരാൾതന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ച വാഹനങ്ങളെ പിടികൂടി കർശന നിയമനടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ സി.ഐക്ക് നൽകിയ പരാതിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story