Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ് ചികിത്സ: ...

കോവിഡ് ചികിത്സ: മറ്റ്​ രോഗികളെ സ്വകാര്യ ആശുപത്രികളിൽനിന്ന്​ അകറ്റും

text_fields
bookmark_border
-സർക്കാർ ഉത്തരവിനെതിരെ ചെറുകിട ആശുപത്രികൾ -തീരുമാനം വൻകിടക്കാരെ സഹായിക്കാനെന്ന്​ ആക്ഷേപം പൂച്ചാക്കൽ: ചെറുകിട സ്വകാര്യ ആശുപത്രികൾകൂടി കോവിഡ് ആശുപത്രിയാക്കാനുള്ള സർക്കാർ തീരുമാനം വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വൻകിട ആശുപത്രികളെ സഹായിക്കാനാണിതെന്ന്​ ആക്ഷേപമുയർന്നിട്ടുണ്ട്​. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. ചേർത്തല താലൂക്കിലെ പല സ്വകാര്യ ആശുപത്രികളും കോവിഡ്​ ഇതര കേസുകൾ മാത്രമാണ്​ ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. താലൂക്ക് ആശുപത്രി ഉൾപ്പെടെ സർക്കാർ ആശുപത്രികൾ പൂട്ടിയപ്പോഴും സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു ഇത്തരം ആതുരാലയങ്ങൾ. പ്രസവ കേസുകൾ, ശിശുക്കളുടെയും പ്രായാധിക്യമുള്ളവരുടെയും സാധാരണ ചികിത്സ തുടങ്ങിയ സേവനം ഇവിടെനിന്ന്​ ലഭിച്ചിരുന്നു. സർക്കാറി​ൻെറ പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ പത്ത് സ്വകാര്യ ആശുപത്രികളാണ് കോവിഡ് ചികിസത്സക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഐ.സി.യു, വൻെറിലേറ്റർ ഉൾപ്പെടെ 25 ശതമാനം സൗകര്യം കോവിഡ് ചികിത്സക്കുവേണ്ടി ഈ ആശുപത്രികൾ നീക്കിവെക്കണം എന്നാണ് ഉത്തരവ്​. കൂടാതെ കോവിഡ്​ ബാധിതർക്കായി പ്രത്യേക കവാടം, ഐസൊലേറ്റഡ് റൂം തുടങ്ങിയ സൗകര്യവും ഒരുക്കണം. നിലവിൽ തന്നെ നഷ്​ടത്തിൽ പ്രവർത്തിക്കുന്നവയാണ്​ ഇവയിൽ പലതും. വേണ്ടത്ര സൗകര്യവും ഇല്ല. ഒറ്റ കെട്ടിടം മാത്രമുള്ള ആശുപത്രികൾക്ക് ഇത്തരം സൗകര്യമൊരുക്കാൻ പ്രയാസമാകും. ഇങ്ങനെ സംവിധാനം ഒരുക്കിയാൽതന്നെ കോവിഡ്​ ഇതര രോഗികൾ ഇവിടേക്ക്​ വരാത്ത അവസ്ഥയുമുണ്ടാകും. കോവിഡ്​ ഇതര ചികിത്സക്ക്​ വൻ തുക കൊടുത്ത് കോർപറേറ്റ്​ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. അത്യാവശ്യം നല്ല സൗകര്യമുള്ള സർക്കാർ ആശുപതികളെ പരിഗണിക്കാതെ, ചെറുകിടക്കാരെ ഇതിനായി തെരഞ്ഞെടുത്തതിലും ആശുപത്രി ഉടമകൾ ദുരൂഹത ആരോപിക്കുന്നുണ്ട്. കൂടാതെ എല്ലാ പഞ്ചായത്തിലും വൻതുക മുടക്കി തുടങ്ങിയ ഫസ്​റ്റ് ​െലെൻ ട്രീറ്റ്മൻെറ്​ സൻെറർ പല സ്ഥലത്തും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. 10 ശതമാനത്തിൽ താഴെ വരുന്ന കോവിഡ് ബാധിതർക്ക്​​ മാത്രമായി സർക്കാർ സംവിധാനങ്ങൾ ഏതാണ്ട്​ പൂർണമായി മാറ്റിവെക്കുമ്പോൾ 90 ശതമാനം വരുന്ന സാധാരണ രോഗികളുടെ ചികിത്സ ആര് കൈകാര്യം ചെയ്യുമെന്നാണ്​ ഇവർ ചോദിക്കുന്നത്​. ഇപ്പോൾ അധിക കോവിഡ് ബാധിതരും വീട്ടിൽ തന്നെ ചികിത്സ നടത്തുമ്പോൾ പിന്നെയെന്തിനാണ് ഈ അധിക സംവിധാനമെന്ന ചോദ്യവും അവശേഷിക്കുന്നു. ഇത്തരം സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സകൂടി ആരംഭിച്ചാൽ കോവിഡ് അല്ലാത്ത രോഗികൾ അകലുകയും കാലക്രമേണ പൂട്ടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. കൂടാതെ ഇവിടങ്ങളിലെ ഡോക്​ടർമാർക്കും നഴ്സുമാർക്കും ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ കോവിഡ് ബാധിതരെ പരിചരിക്കാൻ വിമുഖതയുമുണ്ടാകും. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കോവിഡ് ചികിത്സക്ക് ധാരാളം സാധ്യതകളുണ്ടായിരിക്ക സ്വകാര്യ ആശുപത്രികളെ ഇതിൽനിന്ന് ഒഴിവാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story