Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിനോദി​െൻറ...

വിനോദി​െൻറ ചികിത്സക്ക്​ പണം സമാഹരിച്ച്​ നൽകി നവമാധ്യമ കൂട്ടായ്മ

text_fields
bookmark_border
വിനോദി​ൻെറ ചികിത്സക്ക്​ പണം സമാഹരിച്ച്​ നൽകി നവമാധ്യമ കൂട്ടായ്മ മാന്നാർ: വിനോദി​ൻെറ ചികിത്സക്ക് ആദ്യ സമാഹരണത്തിലൂടെ ലഭിച്ച തുക കൈമാറി. മാന്നാർ റെസ്ക്യൂ വിങ്​ എന്ന നവമാധ്യമ കൂട്ടായ്മ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടത്തിയ സഹായ അഭ്യർഥനയിൽ നാലു ദിവസം കൊണ്ട്​ ഒരു ലക്ഷം രൂപ ലഭിച്ചു. സ്ട്രോക്​ ബാധിച്ച്​ തലയിലെ ഞരമ്പ് പൊട്ടി ഗുരുതരാസ്ഥയിൽ കഴിയുന്ന മാന്നാർ ഇരമത്തൂർ പൊതുവൂർ 18ാം വാർഡിൽ വിനോദി​ൻെറ അടിയന്തര ചികിത്സക്കായി സ്വരൂപിച്ച രൂപ ചലച്ചിത്ര സംവിധായകനും നടനുമായ എം.ബി പദ്മകുമാർ ഭാര്യ അജിതക്ക് കൈമാറി. ഇതിൽ 17,500 രൂപ സൗഭാഗ്യ പുരുഷ സഹായ സംഘത്തി​ൻെറ പങ്കാളിത്തത്തിലാണ്. ചടങ്ങിൽ വിൻസി ശശി, സുധീർ എലവൻസ്, ശോഭനാ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. റെസ്‌ക്യു വിങ്ങി​ൻെറ ചെയർമാൻ സാഹിബ്മാന്നാർ, വർക്കിങ്​ ചെയർമാൻ ഹാഷിം മാന്നാർ, വിൻസി ശശി, ബിനു ബെഞ്ചമിൻ,ഉമ്മൻ ചാക്കോ, നജീം മാന്നാർ, സനോഫർ മാന്നാർ,ജയശ്രീ കുവൈത്ത്, അബ്​ദുൽ സലാം മാന്നാർ, അജേഷ് ദു​ൈബ, ഷാജി സോണ, ദിലീപ് പെരുവംകുളത്ത് നാട്ടിൽ, മനോജ്, അബ്​ദുൽ ബാരി, സബീർ, ആദർശ് ചാരുംമൂട്, എബ്രഹാം തച്ചേരിൽ എന്നിവർ മുഖ്യ പങ്ക് വഹിച്ചു. കുടുംബത്തെ സഹായിക്കാൻ വിനോദി​ൻെറ ഭാര്യ അജിതയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട്​ ആരംഭിച്ചിട്ടുണ്ട്​ . അകൗണ്ട്​ നമ്പർ. 40556101000308 IFSC Code. KLGB0040556. മൊബൈൽ നമ്പർ +917593984787.
Show Full Article
TAGS:
Next Story