Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തല താലൂക്ക്​...

ചേർത്തല താലൂക്ക്​ ആശുപത്രിയിൽ കോവിഡ്​ സെൻറർ

text_fields
bookmark_border
ചേർത്തല താലൂക്ക്​ ആശുപത്രിയിൽ കോവിഡ്​ സൻെറർ ചേർത്തല: താലൂക്ക്​ ആശുപത്രിയിൽ കോവിഡ് സൻെറിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. അനുബന്ധ ജോലികൾ തീർന്നാൽ ഉടൻ തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് എൻ. അനിൽകുമാർ പറഞ്ഞു. കോവിഡ് സൻെറർ ആക്കുന്നതോടെ വൻെറിലേറ്റർ സംവിധാനവും രോഗികൾക്ക് ഉപയോഗപ്പെടുത്താനാകും. നിലവിൽ ഒ.പി പ്രവർത്തിക്കുന്നുണ്ട്. ഇതിന് തടസ്സംവരാത്ത രീതിയിലാണ് കോവിഡ് സൻെറർ രൂപപ്പെടുത്തുന്നത്. അനവധി കെട്ടിടങ്ങൾ ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പൊതുജനങ്ങളുമായി ബന്ധമില്ലാത്തിടത്തായിരിക്കും സൻെറർ ക്രമീകരിക്കുക. 150 കിടക്കകളും എല്ലാ കിടക്കകൾക്കും ഓക്സിജൻ സൗകര്യവും ലഭ്യമാക്കും. ഇവിടത്തേക്കാവശ്യമുള്ള ഓക്സിജന്​ സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. കോവിഡ് സൻെറർ ആകുന്നതോടെ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരും ഇവർക്കായി പി.പി.ഇ കിറ്റുകളും ആവശ്യമായുണ്ട്. ഇതിനായി ഡി.എം.ഒ ആരോഗ്യ വകുപ്പിൽ അറിയിച്ചിട്ടുണ്ടെന്നും ഡോ. അനിൽ കുമാർ പറഞ്ഞു.
Show Full Article
TAGS:
Next Story