Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം നടപടിയെടുത്തു

text_fields
bookmark_border
ആലപ്പുഴ: കായംകുളം, കുത്തിയതോട് പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനൽ‍ കേസുകളില്‍ പ്രതിയായ തുറവൂർ‍ ഏഴാം വാർഡില്‍, ആഞ്ഞിലിക്കപ്പള്ളി കോളനി വീട്ടില്‍ ശരൺകുമാറിനെ ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഒരു വർഷത്തേക്ക്​ പ്രവേശിക്കുന്നത് കാപ്പ നിയമപ്രകാരം വിലക്കി. ആലപ്പുഴ ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ്​ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു. apl___saran__kaappa നിരോധനാജ്ഞ ലംഘനം: നടപടിയെടുത്തു ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 60 കേസ്​ രജിസ്​റ്റർ ചെയ്തു. 54 പേരെ അറസ്​റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 321 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 1539 പേർക്കെതിരെയും കണ്ടെയ്ൻമൻെറ് സോൺ ലംഘനം നടത്തിയ മൂന്നുപേർക്കെതിരെയും നടപടി സ്വീകരിച്ചു. നിരോധനാജ്ഞ ലംഘനം നടത്തിയ 88 പേർക്കെതിരെയും നടപടി എടുത്തതായി ജില്ല പൊലീസ് മേധാവി പി.എസ്. സാബു പറഞ്ഞു.
Show Full Article
TAGS:
Next Story