Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാടില്ലാത്ത ആലപ്പുഴയിൽ...

കാടില്ലാത്ത ആലപ്പുഴയിൽ ഇനി മിയാവാക്കി വനം

text_fields
bookmark_border
ആലപ്പുഴ: വനമില്ലാത്ത ഏക ജില്ലയെന്ന പേരുദോഷം ആലപ്പുഴ തിരുത്തും. സ്വാഭാവിക മരങ്ങൾ ഇടതൂർന്ന്​ വളരുന്ന നിരവധി കാടുകൾ ഭാവിയിൽ ആലപ്പുഴയെ നിബിഡമാക്കും. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാകുന്ന ബീച്ചിലെ തുറമുഖ മ്യൂസിയത്തിനു​ സമീപം ഒരുങ്ങുന്ന 'മിയാവാക്കി വനം' നാളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രൂപംകൊള്ളാനിരിക്കുന്ന വൃക്ഷസമൃദ്ധിയുടെ ചൂണ്ടുപലകയാണ്​. കേരള ഡെവലപ്​മൻെറ്​ ആൻഡ്​ ഇന്നവേഷൻ സ്​ട്രാറ്റജിക്​ കൗൺസിലി​​ൻെറ നേതൃത്വത്തിലുള്ള പദ്ധതിയിൽ ബീച്ചിൽ 20 സൻെറിലാണ്​​ വനം ഒരുങ്ങുന്നത്​. ലോകപ്രശസ്​ത സസ്യശാസ്​ത്രജ്​ഞനും ജപ്പാനിലെ യോകോഹാമ സർവകലാശാലയിലെ പ്രഫസറുമായിരുന്ന ഡോ. അക്കി​ര മിയാവാക്കി അരനൂറ്റാണ്ട്​ മുമ്പ്​ വികസിപ്പിച്ച വനവത്​കരണ രീതി കേരളത്തിലെ കാവുകളുടെ ജാപ്പനീസ്​ മാതൃകയെന്ന്​ വിശേഷിപ്പിക്കാം​. ജൈവവൈവിധ്യം തിരിച്ചുപിടിക്കുന്നതോടൊപ്പം ഔഷധസസ്യ സംരക്ഷണവുമാണ്​ ലക്ഷ്യമെന്ന്​ പദ്ധതിയിൽ പങ്കാളിയായ നേച്ചേഴ്​സ്​ ഗ്രീൻഗാർഡിയൻ ഫൗണ്ടേഷൻ അധ്യക്ഷൻ​ പ്രഫ. വി.കെ. ദാമോദരൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. ഇൻവിസ്​ മർട്ടി മീഡിയ കൾചറൽ ഷോപ്പി പദ്ധതിയുടെ മറ്റൊരു പങ്കാളിയാണ്​. തദ്ദേശീയമായ മാവ്​, പ്ലാവ്​, കുടംപുളി, ആൽ, പൂവരശ്​, പുന്ന, ആറ്റുവഞ്ചി, മഹാഗണി, അശോകം പോലുള്ള 3200 വൃക്ഷങ്ങളാണ്​ ആലപ്പുഴയിൽ നടുന്നത്​. മണ്ണ്​, ചാണകം, ചകിരിച്ചോർ, ഉമി, ആട്ടിൻകാഷ്​ഠം എന്നിവ ചേർത്ത്​ നിലമൊരുക്കി ഒരു ചതുരശ്രമീറ്ററിൽ നാലുവൃക്ഷത്തൈകൾ കൂട്ടിക്കലർത്തി നടും. സൂര്യപ്രകാശം ​കിട്ടുന്നതിനായി മരങ്ങൾ തമ്മിൽ മത്സരിച്ച്​ വളരുമെന്നാണ്​ മിയാവാക്കി രീതി പറയുന്നത്​. വി.ആർ. രാജമോഹൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story