Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ജെ.പി പ്രവർത്തകരെ...

ബി.ജെ.പി പ്രവർത്തകരെ മർദിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: ക്രിമിനൽ സംഘം ബി.ജെ.പി പ്രവർത്തകരെ മർദിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്തു. പട്ടികജാതി മോർച്ച മണ്ഡലം സെക്രട്ടറിക്ക് പരിക്കേറ്റു. വെൺമണി മാമ്പ്ര പാടത്ത് പണി ചെയ്​തിരുന്ന പട്ടികജാതി മോർച്ച ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറി കുന്നുതറയിൽ സുനിൽ, നെടുംതറയിൽ പ്രദീഷ്​ എന്നിവരെയാണ്​ ആക്രമിച്ചത്​. സുനിലിനെ മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയും മൃഗീയമായി ആക്രമിക്കുകയും ചെയ്തു. പ്രദീഷിനെ വളയംകോളനി പ്രദേശത്തെ ഒരു വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയും മർദിച്ചു. ഇവരുടെ ബൈക്കുകളും കൊണ്ടുപോയി. പൊലീസ് എത്തിയാണ് പ്രദീഷിനെ മോചിപ്പിച്ചത്​. പരിക്കേറ്റ സുനിൽ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കുറെ നാളുകളായി വെൺമണിയിൽ സി.പി.എം സംഘർഷത്തിനു ശ്രമിക്കുകയാണെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പ്രദേശത്ത് അക്രമം സൃഷ്​ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ്​ സതീഷ് ചെറുവല്ലൂർ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story