Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോപുലർ ഫിനാൻസ്​...

പോപുലർ ഫിനാൻസ്​ അമ്പലപ്പുഴയിൽനിന്ന്​ തട്ടിയത്​ രണ്ടര കോടി

text_fields
bookmark_border
അമ്പലപ്പുഴ: നിക്ഷേപത്തട്ടിപ്പ്​ നടത്തിയതി​ൻെറ പേരിൽ പൂട്ടിയ പോപുലർ ഫിനാൻസ് അമ്പലപ്പുഴ ശാഖയിൽനിന്ന്​ മുക്കിയത് രണ്ടര കോടിയോളം രൂപ. അമ്പലപ്പുഴ പൊലീസിൽ അമ്പതോളം പേർ നൽകിയ പരാതിയിലാണ് ഇത്രയും തുക കണക്കാക്കുന്നത്. ഇനിയും പരാതിക്കാർ ഉണ്ടാകാനിടയുണ്ടെന്ന്​ പൊലീസ്. ജോലിയിൽനിന്ന്​ വിരമിച്ചവരാണ് പരാതിക്കാരിൽ അധികവും. ഭീമമായ തുക നിക്ഷേപിച്ച ഉന്നതരും ഉണ്ടെന്നാണ് സൂചന. കണക്കിൽപ്പെടുത്താൻ കഴിയാത്ത തുകയായതിനാൽ പലരും പൊലീസിൽ പരാതിപ്പെടാനും തയാറായിട്ടില്ല. ട്രഷറിയിൽനിന്ന്​ വിരമിച്ച ഒരാളാണ് ഇതി​ൻെറ മാനേജർ. അമ്പലപ്പുഴ സ്വദേശിയായ ഇയാളുടെ ബന്ധങ്ങൾ വഴിയാണ് പലരും പണം നിക്ഷേപിച്ചത്. സാധാരണ ബാങ്ക് പലിശയുടെ ഇരട്ടി പ്രതീക്ഷയോടെയാണ് റിട്ട. ഉദ്യോഗസ്ഥരായ പലരും ഇവിടെ പണം നിക്ഷേപിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തുവരുകയാണ്. ആലപ്പുഴ ടൗണിലുള്ളതി​െനക്കാൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ട്. പ​ത്തോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് ഇവി​െട പ്രവർത്തിക്കുന്നത്. പോപുലർ ഫിനാൻസി​ൻെറ ശാഖ അടച്ചതോടെ മറ്റുപല പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ച പലരും തുക പിൻവലിച്ചുവരുകയാണ്. എന്നാൽ, കാലാവധി പൂർണമാക്കാത്തതിനാൽ പലർക്കും നി​േക്ഷപം തിരിച്ചുനൽകാൻ സ്ഥാപനങ്ങൾ തയാറായിട്ടില്ല. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Show Full Article
TAGS:
Next Story