Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോധിക​െൻറ മാല...

വയോധിക​െൻറ മാല പൊട്ടിച്ചെടുത്ത യുവാക്കൾ പിടിയിൽ

text_fields
bookmark_border
വയോധിക​ൻെറ മാല പൊട്ടിച്ചെടുത്ത യുവാക്കൾ പിടിയിൽ വയോധിക​ൻെറ മാല പൊട്ടിച്ചെടുത്ത യുവാക്കൾ പിടിയിൽ ചേർത്തല: ചെങ്ങണ്ട പാലത്തിന് സമീപം ചായക്കട നടത്തുന്ന വയോധിക​ൻെറ മാല പൊട്ടിച്ച്​ കടന്ന രണ്ടുപേർ മാസങ്ങൾക്കുശേഷം പൊലീസ് പിടിയിലായി. തകഴി പുത്തൻപറമ്പ് വീട്ടിൽ വിഷ്ണു (23), ചെറുതന ദേവസ്വം തുരുത്ത് വീട്ടിൽ അമൽ രഘുനാഥ് (22) എന്നിവരാണ് ചേർത്തല പൊലീസി​ൻെറ പിടിയിലായത്. തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് സീമാഭവനിൽ നടരാജ​ൻെറ മാല കഴിഞ്ഞ ജൂൺ 17ന് വെളുപ്പിന് ചായ കുടിക്കാനെന്ന ഭാവത്തിലെത്തി വലിച്ചുപൊട്ടിച്ചെടുത്ത് ഇവർ ബൈക്കിൽ കടന്നുകളയുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് രണ്ടു പ്രതികളായ പുത്തനങ്ങാടി സ്വദേശികളായ സിബി, ശിവപ്രസാദ് എന്നിവരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ചിത്രം: AP51 Prathikal പ്രതികളായ വിഷ്ണു, അമൽ രഘുനാഥ് അനുമതിയില്ലാതെ റിക്രൂട്ട്മൻെറ്: സംഘാടകർക്കെതിരെ പൊലീസ്​ കേസെടുത്തു അമ്പലപ്പുഴ: മുൻകൂർ അനുമതിയില്ലാതെ റിക്രൂട്ട്മൻെറ്​ നടത്തിയതിന് സംഘാടകർക്കെതിരെ കേസെടുത്തു. ആലപ്പുഴ വലിയകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഡ് ഫോഴ്‌സ് പ്രീ റിക്രൂട്ട്മൻെറ്​ ട്രെയിനിങ്​ എന്ന സ്ഥാപനത്തിനെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. സർക്കാർ അംഗീകൃത സ്ഥാപനമാണെങ്കിലും കലക്ടറിൽനിന്നോ പൊലീസിൽനിന്നോ മുൻകൂർ അനുമതി വാങ്ങാതെയാണ് ഞായറാഴ്ച രാവിലെ പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്ര മൈതാനിയിൽ റിക്രൂട്ട്മൻെറ്​ നടത്തിയത്. കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകളെ പങ്കെടുപ്പിച്ചതിനും മുൻകൂർ അനുമതി വാങ്ങാത്തതിനും സംഘടനയിലെ 15 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് സ്​റ്റേഷൻജാമ്യം നൽകി വിട്ടയച്ചു. മുൻകൂർ അനുമതി വാങ്ങാതെ മൈതാനം വിട്ടുനൽകിയ ക്ഷേത്ര ഭാരവാഹികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story