Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വർണവ്യാപാര ശാലകൾ...

സ്വർണവ്യാപാര ശാലകൾ മാത്രം കേന്ദ്രീകരിച്ചുള്ള ജി.എസ്.ടി പരിശോധന ഒഴിവാക്കണം

text_fields
bookmark_border
കായംകുളം: സ്വർണവ്യാപാര ശാലകൾ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ജി.എസ്.ടി പരിശോധന ഒഴിവാക്കണമെന്ന് േഗാൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്​ദുൽനാസർ ആവശ്യപ്പെട്ടു. ജി.എസ്.ടി റെയ്ഡിനെതിരെ േഗാൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്സ് അസോസിയേഷൻ യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തും അനധികൃത വ്യാപാരവും തടഞ്ഞ് നികുതിവരുമാനം വർധിപ്പിക്കേണ്ടതിന് പകരം ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനം തുടർന്നാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് എ.എച്ച്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ, മിഥുൻ ശ്രീധർ, അബു ജനത, നവാസ് മംഗല്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story