Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലൈഫ് മിഷൻ: ഭവനസമുച്ചയ...

ലൈഫ് മിഷൻ: ഭവനസമുച്ചയ നിര്‍മാണത്തിന് തുടക്കം

text_fields
bookmark_border
ഹരിപ്പാട്​/മണ്ണഞ്ചേരി: ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പള്ളിപ്പാട്​ പഞ്ചായത്തിലും മണ്ണഞ്ചേരി കണ്ണാട്ടുകടവിലും നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഓൺലൈനിലൂടെ ആശംസ അറിയിച്ചു. പള്ളിപ്പാട് 10ാം വാർഡിൽ പഞ്ചായത്തി​ൻെറ ഉടമസ്ഥതയിലുള്ള 50 സൻെറിലാണ് നിർമാണം. നാലു നിലയിലായി 44 ഫ്ലാറ്റുകളാണ് സമുച്ചയത്തിൽ ഉണ്ടാകുക. ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ബിജു കൊല്ലശ്ശേരി ശിലാഫലകത്തി​ൻെറ അനാച്ഛാദനം നിർവഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. രാജേന്ദ്രക്കുറുപ്പ്, വൈസ്‌ പ്രസിഡൻറ്​ ടി.കെ. സുജാത തുടങ്ങിയവർ പങ്കെടുത്തു. മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ നിർമിക്കുന്ന ഭവന സമുച്ചയത്തി​ൻെറ ശിലാഫലകം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജി. വേണുഗോപാൽ അനാച്ഛാദനം ചെയ്തു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്​ മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, എ.എം. ആരിഫ് എം.പി തുടങ്ങിയവർ സംസാരിച്ചു. ലൈഫ്മിഷൻ ജില്ല കോഓഡിനേറ്റർ പി.പി. ഉദയസിംഹൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഷീന സനൽകുമാർ, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ മഞ്ജു രതികുമാർ, ലൈഫ് പ്രോജക്ട് ഡയറക്ടർ എ. പ്രദീപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാലു നിലയിലായി 28 ഫ്ലാറ്റുകളാണ് മണ്ണഞ്ചേരിയിൽ നിർമിക്കുന്നത്. 54 സൻെറ്​ സ്ഥലത്താണ് ഭവന സമുച്ചയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story