Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹിന്ദി ഡിപ്ലോമ...

ഹിന്ദി ഡിപ്ലോമ കോഴ്‌സ്​

text_fields
bookmark_border
ആലപ്പുഴ: കേരള ഗവ.​ പരീക്ഷ കമീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമൻെററി എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോട് കൂടിയുള്ള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്, രാഷ്​ട്രഭാഷ പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ചു ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും അവസാന തീയതി സെപ്റ്റംബര്‍ 25. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എജുക്കേഷന്‍, അടൂര്‍ പി.ഒ പത്തനംതിട്ട വിലാസത്തില്‍ അയക്കണം ഫോണ്‍ : 9446321496 ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: കായംകുളം ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള മെട്രിക് ട്രേഡുകളിലേക്ക് ആഗസ്​റ്റില്‍ പ്രവേശനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്​സ്​മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആൻഡ്​ പ്രോഗ്രാമിങ്​ അസിസ്​റ്റൻറ്​ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം. അപേക്ഷകര്‍ക്ക് www.itiadmissions.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. പോര്‍ട്ടലില്‍നിന്ന് ആവശ്യമായ ഐ.ടി.ഐകള്‍ തെരഞ്ഞെടുക്കാം. 100 രൂപ അപേക്ഷ ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24. ഫോണ്‍ 0479-2442900. പുറക്കാട് ഗവ.​ ഐ.ടി.ഐയിലേക്ക് 2020-21 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ടി ട്രേഡുകളായ വെല്‍ഡര്‍, ഇൻറീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍ എന്നീ ട്രേഡു കളിലേക്ക് www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം. പോര്‍ട്ടലില്‍നിന്ന്​ ആവശ്യമായ ഐ.ടി.ഐകള്‍ സെലക്ട് ചെയ്യണം. അപേക്ഷ ഫീസായി 100 രൂപ ഓണ്‍ലൈനില്‍ ഒടുക്കണം. ഫോണ്‍: 0477 2298118.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story