Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്ര ഓഫിസിൽ...

ക്ഷേത്ര ഓഫിസിൽ മദ്യപാനം: അന്വേഷണം തുടങ്ങി

text_fields
bookmark_border
കുട്ടനാട്: ക്ഷേത്ര ഓഫിസിൽ ദേവസ്വം ജീവനക്കാരുടെ മദ്യപാനത്തെക്കുറിച്ച്​ ദേവസ്വം വിജിലൻസ്​ അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള രാമങ്കരി ശ്രീധർമശാസ്ത ക്ഷേത്ര ഓഫിസിലാണ് കഴിഞ്ഞ ദിവസം ദേവസ്വം ജീവനക്കാർ പരസ്യ മദ്യപാനം നടത്തിയത്. വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ക്ഷേത്ര ഉപദേശക സമിതിയംഗം ഫോണിൽ വിളിച്ചതിനെത്തുടർന്ന് രാമങ്കരി പൊലീസ് സ്ഥലത്തെത്തി. സബ് ഗ്രൂപ് ഓഫിസർ, കഴകം, തളി തസ്തികകളിൽ ജോലി ചെയ്യുന്നവർക്കെതിരെയാണ് അന്വേഷണം. ഗ്രൂപ് ഓഫിസർക്കെതിരെ നേരത്തേയും അന്വേഷണമുണ്ടായിട്ടുണ്ട്​.
Show Full Article
TAGS:
Next Story