Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂത്ത് ലീഗ് പ്രകടനം...

യൂത്ത് ലീഗ് പ്രകടനം നടത്തി

text_fields
bookmark_border
അരൂക്കുറ്റി: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി വടുതലയിൽ പ്രകടനം നടത്തി. മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയമുണ്ടാവൂ എന്ന് നിരന്തരം പറയുന്ന മന്ത്രി കെ.ടി. ജലീലി​ൻെറ മടിയില്‍ കനം മാത്രമല്ല, കനകവുമുള്ളതിനാലാണ് വെപ്രാളപ്പെടുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് അരൂർ നിയോജക മണ്ഡലം പ്രസിഡൻറ് അൻസാർ പാണാവള്ളി പറഞ്ഞു. പ്രതിഷേധ മാർച്ച് ശിഹാബ് മൂസ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ സ്വലാഹി സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നവാസ് മൂസ, ശിഹാബ് തുറവൂർ, നഹാസ് വടുതല, സിയ ഷൂക്കൂർ, സഫ്​വാൻ പൂച്ചാക്കൽ, റിൻഷാദ്, ഇസ്മായിൽ വടുതല തുടങ്ങിയവർ നേതൃത്വം നല്‍കി. apl JANAROKSHAM വടുതലയിൽ കെ.ടി. ജലീലി​ൻെറ കോലം കത്തിക്കുന്നു
Show Full Article
TAGS:
Next Story