Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്വേഷണത്തിന്...

അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

text_fields
bookmark_border
പരാതി നൽകിയ ഡി.വൈ.എഫ്​.ഐ പ്രവർത്തകന്​ പൊലീസി​ൻെറ മർദനം; ആലപ്പുഴ: രാഷ്​ട്രീയപ്രവർത്തകനായ യുവാവിനെ അകാരണമായി കസ്​റ്റഡിയിലെടുത്ത് മർദിച്ച് നട്ടെല്ലിൽ ഒടിവുണ്ടാക്കിയെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർ​േദശം നൽകി. വയലാർ സ്വദേശി അജയ് ഗണേശനെ മർദിച്ചെന്ന പരാതി അന്വേഷിക്കാനാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്. ഒക്ടോബർ ഏഴിന് മുമ്പ് റിപ്പോർട്ട് നൽകണം. അജയ് ഗണേശനും അമ്മ രാജേശ്വരിയും ചേർന്നാണ് പരാതി സമർപ്പിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ്​ വിദ്യാർഥിയായ പരാതിക്കാരൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ്. താനും അമ്മയും താമസിക്കുന്ന സ്ഥലത്ത് ആഗസ്​റ്റ്​ 31ന് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചു കയറിയതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ ചേർത്തല പൊലീസ് സ്​റ്റേഷനിൽ പരാതി നൽകി. പരാതി നൽകിയതി​ൻെറ പിറ്റേന്ന് ഇവരെ ചേർത്തല സ്​റ്റേഷനിൽ വിളിച്ചുവരുത്തി ഇൻസ്പെക്ടർ മർദിച്ചതായാണ്​ പരാതി. കോവിഡുകാലത്ത് നിരവധി പൊലീസ്​ ഉദ്യോഗസ്ഥർ സ്തുത്യർഹ പ്രവർത്തനം കാഴ്ച​െവക്കുമ്പോൾ ഇതുപോലുള്ള ഉദ്യോഗസ്ഥർ സേനക്കുതന്നെ അവമതിപ്പ് ഉണ്ടാക്കുന്നതായി ഉത്തരവിൽ പറഞ്ഞു. ചേർത്തല പൊലീസ് ഇൻസ്പെക്ടർ, എസ്.ഐ, ജൂനിയർ എസ്.ഐ എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. 10 ലക്ഷം രൂപ നഷ്​ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്.ഐ ലെയ്സാദ് മുഹമ്മദ്, ജൂനിയർ എസ്. ഐ എന്നിവർ ഒക്ടോബർ ഏഴിനുമുമ്പ് വിശദീകരണം സമർപ്പിക്കണം. ഒക്ടോബർ ഏഴിന് തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story