Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎൽ.ഡി.എഫ്​ സർക്കാർ...

എൽ.ഡി.എഫ്​ സർക്കാർ കാണിക്കേണ്ടത്​ കമ്യൂണിസ്​റ്റ്​ ആർജവം -എ.ഐ.ടി.യു.സി

text_fields
bookmark_border
പാതിരപ്പള്ളിയിലെ എക്​സൽ ഗ്ലാസസ്​ ഏ​റ്റെടുക്കുക വഴി എൽ.ഡി.എഫ്​ സർക്കാർ കമ്യൂണിസ്​റ്റ്​ ആർജവം കാണിക്കുകയാണ്​ വേണ്ടതെന്ന്​ ​എ.ഐ.ടി.യു.സി ദേശീയ സമിതിയംഗവും ജില്ല സെക്രട്ടറിയുമായ വി. മോഹൻദാസ്​. സർക്കാറിൻെറ കൈയിൽ പണമില്ലെന്നതുപോലെ ഏറ്റെടുക്കാതിരിക്കാൻ നിരത്തുന്ന വാദങ്ങളൊക്കെ ബാലിശവും അസംബന്ധവുമാണ്​. ബിർളയിൽനിന്നും ഉത്തം ഗ്രൂപ് വാങ്ങിയ കോമളപുരം സ്​പിന്നിങ്​ മിൽ സർക്കാർ ഏറ്റെടു​െത്തങ്കിലും 10പൈസ കൈമാറിയിട്ടില്ല. മുഖക്കണ്ണാടി മുതൽ സോളാർ പാനൽ വരെ വൈവിധ്യങ്ങൾ ഗ്ലാസി​ൻെറ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ നിർമിക്കാമെന്നിരിക്കെ നിലവിലെ കുപ്പികൾക്ക്​ വിപണി കുറ​െഞ്ഞന്ന വാദത്തിന്​ പ്രസക്തിയില്ല. പ്രധാന അസംസ്​കൃത വസ്​തുവായ സിലിക്ക മണൽശേഖരം പഴയതുകണക്കെയി​െല്ലന്ന വാദത്തിലും കഴമ്പില്ല. കൽക്കരിയും പെട്രോളുമൊക്കെ കുറഞ്ഞുവരുകയാണെന്നുകണ്ട്​ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിപ്പിച്ചിട്ടില്ലല്ലോ? കമ്പനി ഏറ്റെടുക്കുന്നതിന്​ നിലവിലെ അക്വിസിഷൻ, ടേക്ക്​ ഓവർ നിയമങ്ങൾക്കുപകരം റിക്വിസിഷൻ ആക്​റ്റ്​ മതി. അങ്ങനെവരു​േമ്പാൾ ഫാക്​ടറിയുടെ ടൈറ്റിൽ ഡീഡിൽ ഉടമയുടെ പേര്​ മാറില്ല. അതേസമയം, നിശ്ചിതവാടക നൽകി കമ്പനി ഏറ്റെടുക്കാം. കായംകു​ളത്തെ പത്തിയൂരി​െലയും കൃഷ്​ണപുര​െത്തയും കശുവണ്ടി ഫാക്ടറികൾ കശുവണ്ടി വികസന ​കോർപറേഷൻ ഏറ്റെടുത്തത്​ ഇപ്രകാരമാണ്​. കോമളപുരം സ്​പിന്നിങ്​ മിൽ സർക്കാർ ഏറ്റെടു​െത്തങ്കിലും ധനമന്ത്രി തോമസ്​ ഐസക്​ സ്വീകരിച്ച വെടക്കാക്കി തനിക്കാക്കൽ സമീപനം വിമർശിക്കപ്പെടേണ്ടതാണ്​. തൊഴിലാളി നിയമനത്തിൽ സ്വീകരിച്ച പച്ചയായ സ്വജനപക്ഷപാതിത്വം പിന്നീട്​ തുറന്നുകാണിക്കപ്പെട്ടു. ഇതിൽ എ.ഐ.ടി.യു.സി സ്വീകരിച്ച നിലപാട്​​ ഹൈകോടതി വിധിയിലൂടെ ശരിയാണെന്ന്​ തെളിയുകയും ചെയ്​തു. എക്​സൽ ഗ്ലാസസി​ൻെറ കാര്യത്തിൽ എല്ലാ തൊഴിലാളികളും പിരിഞ്ഞു​ പോകുന്നതുവരെ കമ്പനി ഏറ്റെടുക്കാൻ വൈകിക്കുന്നത്​ ശരിയല്ല -അ​ദ്ദേഹം കൂട്ടിച്ചേർത്തു. പടം. വി. മോഹൻദാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story