Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎക്​സൽ ഗ്ലാസസ്​: ...

എക്​സൽ ഗ്ലാസസ്​: കാലഹരണപ്പെട്ട സാ​ങ്കേതികവിദ്യ മാറ്റണം -ചന്ദ്രബാബു

text_fields
bookmark_border
ഗ്ലാസ്​ വ്യവസായം ലോകമെമ്പാടും ശക്തമായി തിരിച്ചുവരുന്ന കാലഘട്ടത്തിൽ എക്​സൽ ഗ്ലാ​സസിന്​ പുനരുജ്ജീവനം നൽകി കേരളത്തിലെ ഗ്ലാസ്​​ വ്യവസായത്തിന്​ വിപണിയിൽ സ്ഥാനം നേടിയെടുക്കേണ്ടത്​ നല്ല കാര്യമാണെന്ന്​ സി.പി.എം നേതാവും കേരള സ്​റ്റേറ്റ്​ ഡ്രഗ്​സ്​ ആൻഡ്​​ ഫാർമസ്യൂട്ടിക്കൽസ്​ ചെയർമാനുമായ സി.ബി. ചന്ദ്രബാബു. കമ്പനിയിൽ നിലവിലുള്ള സാ​ങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്​. കൊളംബിയൻ ശാസ്​ത്ര സാ​ങ്കേതികവിദ്യയാണ്​ ഇന്ന്​ സ്​ഫടികനിർമാണത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്​. അതടക്കമുള്ള നൂതന സാ​ങ്കേതികവിദ്യകളുടെ സാധ്യതകൾ പരിശോധിക്കണം. പള്ളിപ്പുറത്തെ സിലിക്ക മണൽ നിസ്സാര വിലയ്​ക്ക്​ കടത്തിയിട്ടുണ്ട്​. ഇനി ബാക്കിയുള്ളവയുടെ കണക്ക്​ ശേഖരിക്കുകയും പുനരുപയോഗിക്കാവുന്ന ഗ്ലാ​സും മറ്റും പരമാവധി ഉപയോഗിക്കാനുമുള്ള ശ്രമങ്ങളാണ്​ വേണ്ടത്​. മദ്യ-ഔഷധ-ഭക്ഷ്യ മേഖലയെ കഴിഞ്ഞ കാലങ്ങളിൽ വ്യാപകമായി പ്ലാസ്​റ്റിക്​-പെറ്റ്​ ബോട്ടിലുകൾ കൈയടക്കിയിരുന്നു. എന്നാൽ, ആഗോളതലത്തിൽതന്നെ ഇതിന്​ വിലക്ക്​ വരുകയും പകരം ഗ്ലാസുതന്നെ വേണമെന്ന്​ ഔദ്യോഗികമായി നിഷ്​കർഷിക്കപ്പെട്ടിട്ടുണ്ട്​. ഇത്തരമൊരു സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം. ആധുനിക സാ​ങ്കേതികവിദ്യ ഉപയോഗിച്ച്​ ഒൗഷധമേഖലക്ക്​ ആവശ്യമായ കുറഞ്ഞ തോതിൽ ഗ്ലാസ്​​ ഉപയോഗിച്ച്​ ബലമുള്ള കുപ്പികളും മറ്റും നിർമിക്കാനാവും. കെ.എസ്​.ഡി.പിക്കുതന്നെ ഇത്തരം ഉൽപന്നങ്ങൾ ആവശ്യമായി വരുന്നുണ്ട്​. എക്​സൽ ഗ്ലാസസിൻെറ സേവനം ഏതെങ്കിലും വിധത്തിൽ അനുകൂലമാക്കാൻ കഴിയുമോയെന്ന ചില ആലോചനകൾ ആദ്യഘട്ടത്തിൽ നടത്തിയ കാര്യവും അദ്ദേഹം അനുസ്​മരിച്ചു. apl VRR PHOTO C b chandra Babu. Ksdp chair man1 സി.ബി. ചന്ദ്രബാബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story