Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊലീസുകാരൻ...

പൊലീസുകാരൻ സ്​റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
തൃക്കുന്നപ്പുഴ: പൊലീസ് സ്​റ്റേഷനിൽ ഉദ്യോഗസ്ഥ​ൻെറ ആത്മഹത്യശ്രമം. തട്ടാരമ്പലം മറ്റം സ്വദേശിയായ തൃക്കുന്നപ്പുഴ സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജീവാണ്​ (45) ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്​ച വൈകുന്നേരം നാലോടെ സ്​റ്റേഷനു പിന്നിലുള്ള ശുചിമുറിയിൽ കൈഞരമ്പ് മുറിക്കുകയായിരുന്നു. സഹപ്രവർത്തകരാണ് ബോധരഹിതനായ രാജീവിനെ കാണുന്നത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാരണം അറിവായിട്ടില്ല. താറാവിൻകൂട്ടിൽ​ പെരുമ്പാമ്പ്​ തൃക്കുന്നപ്പുഴ: താറാവിൻകൂട്ടിൽനിന്ന്​ പെരുമ്പാമ്പിനെ പിടികൂടി. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ കിഴക്കതിൽ പ്രകാശ​ൻെറ വീട്ടിലെ താറാവിൻ കൂട്ടിലാണ് ബുധനാഴ്​ച രാവിലെ 11ഓടെ പെരുമ്പാമ്പിനെ കണ്ടത്. കൂട്ടിനുള്ളിൽനിന്ന്​ ബഹളംകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഒരു താറാവിനെ പാമ്പ് ഭക്ഷിച്ചിരുന്നു. വീട്ടുകാർ വനപാലകരെ വിവരമറിയിച്ചു. എന്നാൽ, അവർ എത്തിച്ചേരാൻ താമസിക്കും എന്നറിയിച്ചതിനെ തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം തൃക്കുന്നപ്പുഴ പാനൂർ സ്വദേശിയായ ഹുസൈനെ വിവരം അറിയിക്കുകയും ഇയാൾ ഒരു മണിയോടെ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വനം വകുപ്പ് അധികൃതർക്ക് കൈമാറും.
Show Full Article
TAGS:
Next Story