Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതകർന്ന മത്സ്യബന്ധന...

തകർന്ന മത്സ്യബന്ധന വള്ളങ്ങൾ കരയിലെത്തിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് . ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് വള്ളങ്ങൾ വലിയഴീക്കലിൽ നിന്നെത്തിച്ച മറൈൻ എൻഫോഴ്സ്മൻെറ്​ ബോട്ടി​ൻെറയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ അമ്പലപ്പുഴ, പുന്നപ്ര കടൽത്തീരങ്ങളിൽ എത്തിച്ചത്. അമ്പലപ്പുഴ, പുന്നപ്ര, വണ്ടാനം, പുറക്കാട്, തൃക്കുന്നപ്പുഴ, പറവൂർ സ്വദേശികളുടെ മാരുതി, പി.ഡബ്ല്യു., ആവേശം, പിള്ളേർ, പടന്നേൽ, ഏഷ്യാഡ്, അവറാൻ, ശക്തീശ്വരി, കാശിനാഥൻ, അറവുകാടമ്മ, കീർത്തി, ഓണം, മഹാലക്ഷ്മി എന്നീ പേരുകളിലുള്ള വീഞ്ച്, കാരിയർ വള്ളങ്ങളാണ് കാറ്റിലും തിരമാലയിലും തകർന്നത്. മത്സ്യഭവൻ ഓഫിസർ കെ. ഉണ്ണികൃഷ്ണ​ൻെറ നേതൃത്വത്തിലുള്ള സംഘം വള്ളങ്ങളുടെ നാശനഷ്​ടം തിട്ടപ്പെടുത്തി. തീരക്കടലിലെ മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ ദുരന്തത്തിന് നഷ്​ടപരിഹാരം അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ കെ.എഫ്. തോബിയാസ്, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡൻറ്​ ടി.കെ. ബിജു എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story