Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാര്‍ഷിക വിരുദ്ധ...

കാര്‍ഷിക വിരുദ്ധ നയങ്ങളിൽ പ്രതിഷേധം

text_fields
bookmark_border
ആലപ്പുഴ: കേന്ദ്രസർക്കാറി​ൻെറ കാർഷിക വിരുദ്ധ നയങ്ങളിൽ കിസാൻ സഭ, ബി.കെ.എം.യു കർഷക തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലയിലെ 28 കേന്ദ്രങ്ങളിലായിരുന്നു സമരം. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്​റ്റാന്‍ഡിനു സമീപം നടത്തിയ സമരം കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. എ. ആബിദ് അധ്യക്ഷത വഹിച്ചു. ഭഗവതിപ്പടി ജങ്​ഷനിൽ സമരം കെ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ. മഹാദേവ പണിക്കർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ആർ.എം.എസ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ഏരിയ ട്രഷറർ വി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ്​ എം.എം. ശരീഫ്, സി.ഐ.ടി.യു മേഖല കൺവീനർ എസ്.എം. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷ്ണപുരത്ത്​ എ.കെ. സജു ഉദ്ഘാടനം ചെയ്തു. ഓച്ചിറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അരൂരില്‍ കെ. ബാബുലാൽ ഉദ്ഘാടനം ചെയ്തു. ടി.ടി. രഘു അധ്യക്ഷത വഹിച്ചു. ചേര്‍ത്തലയില്‍ ആര്‍. സുഖലാലും പള്ളിപ്പുറത്ത് ടി. ആനന്ദനും ചേപ്പാട് കെ.കെ. രവീന്ദ്രനും ഉദ്ഘാടനം നിർവഹിച്ചു. തുറവൂർ: തുറവൂർ പോസ്​റ്റ്​ ഓഫിസിനു​ മുന്നിൽ പി.ഡി. രമേശൻ ഉദ്ഘാടനം ചെയ്തു. പി.എസ്. ബാബു അധ്യക്ഷത വഹിച്ചു. വി.പി. രാജേഷ്, പി. പത്മകുമാർ, സൻെറപ്പൻ, എം.ടി. വിജയൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ: ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ സി.പി.എം ഏരിയ സെക്രട്ടറി എം.എച്ച്​. റഷീദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ എം.കെ. മനോജ് അധ്യക്ഷത വഹിച്ചു. എം. ശശികുമാർ, കെ.കെ. ചന്ദ്രൻ, ആരോമൽ രാജ്, ടി.കെ. സുഭാഷ്, ടി.കെ. സുരേഷ്, മധു ചെങ്ങന്നൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ AP 54 prathiseda samaram കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്തസമരം ചെങ്ങന്നൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിന്​ മുന്നിൽ സി.പി.എം ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story