Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്ത്രി തോമസ്​...

മന്ത്രി തോമസ്​ ഐസക്കിനെതിരെ എ.ഐ.ടി.യു.സി

text_fields
bookmark_border
-കോടികളുടെ കണക്കുകൾ പറയുന്നതല്ലാതെ വികസനം സാധ്യമാകുന്നില്ലെന്ന്​ -ടി.വി. തോമസി​ൻെറ 'കൈയൊപ്പു'കൾ തോമസ് ഐസക് ത​േൻറതാക്കുന്നു ആലപ്പുഴ: മണ്ഡലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ത​ൻെറ കൈയൊപ്പ് പതിയണമെന്ന് നിർബന്ധമുള്ളപോലെയാണ് മന്ത്രി ഡോ. തോമസ് ഐസക്കിൻെറ പ്രവർത്തനങ്ങളെന്ന്​ എ.ഐ.ടി.യു.സി. സർഗാത്മക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുപകരം കാൽപനികകാര്യങ്ങൾ പ്രസംഗിച്ച് കോടികളുടെ കണക്കുകൾ പറയുന്നതല്ലാതെ വികസനം സാധ്യമാകുന്നില്ലെന്ന്​ ജില്ല സെക്രട്ടറി വി. മോഹൻദാസ് കുറ്റപ്പെടുത്തുന്നു. മഹാനായ ടി.വി. തോമസിൻെറ കൈയൊപ്പ് പതിഞ്ഞ വ്യവസായ പദ്ധതികളെ മാറ്റിമറിക്കുകയോ അല്ലെങ്കിൽ അട്ടിമറിക്കുകയോ ചെയ്യുകയാണ് മന്ത്രി. പകരം അവ തനിക്കാക്കി വെടക്കാക്കുകവഴി ത​ൻെറ കൈയൊപ്പ് ഏതെങ്കിലും വിധത്തിൽ ചാർത്താനാകുമോ എന്നതിൽ മാത്രമാണ് മന്ത്രി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എക്സൽ ഗ്ലാസ്​ വിഷയത്തിൽ വൈകിയവേളയിലെങ്കിലും മന്ത്രി കണ്ണ്​ തുറക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ശുഭപ്രതീക്ഷ -സി.പി.​െഎ ആലപ്പുഴ: എക്​സൽ ഗ്ലാസ്​ ഫാക്​ടറി സർക്കാർ ഏറ്റെടുക്കണമെന്ന കാര്യത്തിൽ സി.പി.ഐ ശുഭപ്രതീക്ഷ കൈവെടിഞ്ഞിട്ടില്ലെന്ന്​ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്​. യു.ഡി.എഫ്​ അധികാരത്തിലിരുന്നപ്പോൾ മുതലുള്ള ആവശ്യമാണിത്​. വിഷയത്തിൽ സി.പി.​െഎ സ്വീകരിക്കുന്ന നിലപാടിനെ സി.പി.എമ്മുമായുള്ള പോരായി ചിത്രീകരിക്കാൻ കഴിയില്ല. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറാണ്​ സമരസമിതിയിൽ തന്നോടൊപ്പമുള്ള മറ്റൊരാൾ. തങ്ങൾക്കെല്ലാം ഈ വിഷയത്തിൽ ഒരേ മനസ്സാണ്​. ഒരേ ആവശ്യം തന്നെയാണ്​ മുന്നോട്ടുവെക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story